കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

Spread the love

കൊല്ലാട്:  രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156മത് ജന്മദിനത്തോട് അനുബന്ധിച്ച് കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി, ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡണ്ട് ജയൻ ബി മഠം അധ്യക്ഷതവഹിച്ച ആഘോഷ പരിപാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സിബി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ആനി മാമൻ മുഖ്യപ്രഭാഷണം നടത്തി.

ഗാന്ധിദർശൻ വേദി പ്രസിഡണ്ട് തമ്പാൻ കുര്യൻ വർഗീസ്, പഞ്ചായത്ത് മെമ്പർ ജയന്തി ബിജു മുൻ മെമ്പർമാരായ ഉദയകുമാർ, ജോർജുകുട്ടി, ടിടി ബിജു. കുര്യൻ വർക്കി, തങ്കച്ചൻ ചെറിയമഠം, അജിത ബിനോയ്, ചെറിയാൻ ആശാരിപ്പറമ്പിൽ, സിന്ധു ബിജു, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത്  സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group