video
play-sharp-fill

ഗംഗാവലിപുഴയിൽ ഇനിയും 2 പേർ കാണാമറയത്ത്:  തിരച്ചിലിനിടയിൽ ലഭിച്ച രണ്ട് എല്ലുകൾ ഫോറൻസിക് വിഭാഗത്തിന് കൈമാറി

ഗംഗാവലിപുഴയിൽ ഇനിയും 2 പേർ കാണാമറയത്ത്: തിരച്ചിലിനിടയിൽ ലഭിച്ച രണ്ട് എല്ലുകൾ ഫോറൻസിക് വിഭാഗത്തിന് കൈമാറി

Spread the love

 

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ജഗന്നാഥനും ലോകേഷിനും വേണ്ടി ​ഗം​ഗാവലിപുഴയിൽ തെരച്ചിൽ തുടരുന്നതിനിടെ രണ്ട് എല്ലുകൾ കണ്ടെത്തി. മനുഷ്യന്റെ ശരീരഭാഗം ആണോ എന്നത് സ്ഥിരീകരിക്കാൻ എല്ല് ഫോറൻസിക് സർജന് കൈമാറിയിരിക്കുകയാണ്.

 

ഇതിനു മുൻപും ഇവിടെ നിന്ന് മൃഗത്തിന്റെ എല്ലിന്റെ ഭാഗം കിട്ടിയിരുന്നു. എന്നാൽ അത് പശുവിന്റേതായിരുന്നു. ഡൈവർമാർ ഇറങ്ങി നടത്തിയ തെരച്ചിലിലാണ് എല്ലുകൾ കണ്ടെത്തിയത്. നിലവിൽ കാണാതായ മറ്റു രണ്ടുപേർക്കായുള്ള തെരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു.