ഗ​ജ​വീ​ര​ന്‍ ഉ​ഷ​ശ്രീ ദു​ര്‍​ഗാ​പ്ര​സാ​ദി​ന് ഏ​റ്റു​മാ​നൂ​ര്‍ വി​ട​ചൊ​ല്ലി; 23 വ​ര്‍​ഷ​ങ്ങ​ളാ​യി ഏ​റ്റു​മാ​നൂ​ര്‍ ഉ​ത്സ​വ​ത്തി​ന് തി​ടമ്പേറ്റി​​യി​രു​ന്നു ​ഗജവീരന് പു​ന്ന​ത്തു​റ​യി​ലെ പു​ര​യി​ട​ത്തി​ല്‍ അന്ത്യവിശ്രമം

Spread the love

ഏ​റ്റു​മാ​നൂ​ര്‍: വ്യാ​ഴാ​ഴ്ച രാ​ത്രി ചെ​രി​ഞ്ഞ ഗ​ജ​വീ​ര​ന്‍ ഉ​ഷ​ശ്രീ ദു​ര്‍​ഗാ​പ്ര​സാ​ദി​ന് ഏ​റ്റു​മാ​നൂ​ര്‍ വി​ട​ചൊ​ല്ലി. വ​നം വ​കു​പ്പി​ന്‍റെ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം പു​ന്ന​ത്തു​റ​യി​ലെ പു​ര​യി​ട​ത്തി​ല്‍ സം​സ്കാ​രം ന​ട​ത്തി.

video
play-sharp-fill

ഉ​ട​മ ഏ​റ്റു​മാ​നൂ​ര്‍ ശ്രീ​യി​ല്‍ പി.​എ​സ്. ര​വീ​ന്ദ്ര​നാ​ഥ​ന്‍റെ മ​ക​ന്‍ ഹേ​മ​ന്തി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണ് സം​സ്കാ​ര​ക​ര്‍​മം ന​ട​ത്തി​യ​ത്. ഏ​റ്റു​മാ​നൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്രം അ​ട​ക്കം വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഉ​ത്സ​വ​ങ്ങ​ള്‍​ക്കു തി​ടമ്പേ​റ്റി​യി​രു​ന്ന ഉ​ഷ​ശ്രീ ദു​ര്‍​ഗാ​പ്ര​സാ​ദ് എ​ര​ണ്ട​കെ​ട്ടി​നെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ചെ​രി​ഞ്ഞ​ത്.

55 വ​യ​സു​ണ്ടാ​യി​രുന്നു. സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ഗ​ജ​വീ​ര​ന് അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ക്കാ​ന്‍ ഏ​റ്റു​മാ​നൂ​രി​ല്‍ ഉ​ഷ​ശ്രീ​യി​ല്‍ എ​ത്തി​യി​രു​ന്നു. വീ​ട്ടി​ലെ ക​ര്‍​മ​ങ്ങ​ള്‍​ക്കു​ശേ​ഷം വാ​ഹ​ന​ത്തി​ല്‍ പു​ന്ന​ത്തു​റ​യി​ല്‍ എ​ത്തി​ച്ചാ​ണ് സം​സ്കാ​രം ന​ട​ത്തി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group