മനുഷ്യരെ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗന്‍യാന്‍ 2027-ല്‍ത്തന്നെ നടക്കുമെന്ന്‌ ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ വി. നാരായണന്‍: മൂന്നംഗ സംഘത്തെ മൂന്നുദിവസത്തെ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക്‌ അയച്ച്‌ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിക്കുന്നതാണ്‌ ഗഗന്‍യാന്‍ ദൗത്യം.

Spread the love

ഡല്‍ഹി: മനുഷ്യരെ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗന്‍യാന്‍ 2027-ല്‍ത്തന്നെ നടക്കുമെന്ന്‌ ഐ.എസ്‌.ആര്‍.ഒ.
ചെയര്‍മാന്‍ വി. നാരായണന്‍. ഇതിനായുള്ള നടപടികളും പരീക്ഷണങ്ങളും ത്വരിതഗതിയില്‍ പുരോഗമിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

video
play-sharp-fill

മൂന്നംഗ സംഘത്തെ മൂന്നുദിവസത്തെ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക്‌ അയച്ച്‌ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിക്കുന്നതാണ്‌ ഗഗന്‍യാന്‍ ദൗത്യം. ഗഗന്‍യാന്‍ പദ്ധതി 2027-ലേക്കാണ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. അതിനു മുമ്പ്‌ മനുഷ്യരില്ലാതെ മൂന്നു ദൗത്യങ്ങള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. ആളില്ലാ ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. ഇതിനു പിന്നാലെ 2028-ല്‍ ചാന്ദ്രയാന്‍ 4, ചാന്ദ്രയാന്‍ 5 ദൗത്യങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായുള്ള മുന്നൊരുക്കങ്ങളും പുരോഗമിക്കുകയാണ്‌. പദ്ധതിയിട്ടതുപോലെ കാര്യങ്ങള്‍ നടന്നാല്‍ രണ്ടു ചാന്ദ്രയാന്‍ ദൗത്യങ്ങളും 2028-ല്‍ത്തന്നെ നടക്കും. ഇവ രണ്ടും ആളില്ലാ ദൗത്യങ്ങളാണ്‌. ബഹിരാകാശ ദൗത്യങ്ങള്‍ കൂടുതല്‍ ചെലവ്‌ കുറഞ്ഞതും സുസ്‌ഥിരവുമാക്കാന്‍ ലക്ഷ്യമിടുന്ന പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹന (ആര്‍.എല്‍.വി) സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലുള്ള ശ്രമം ഊര്‍ജിതമായി തുടരുകയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ച്ചയായുള്ള പി.എസ്‌.എല്‍.വിയുടെ പരാജയം തിരിച്ചടിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മറ്റാരുമായും മത്സരത്തിനില്ലെന്നും രാജ്യത്തിന്റെ ദേശീയ മുന്‍ഗണനകളിലാണ്‌ ഐ.എസ്‌.ആര്‍.ഒ. ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും സ്‌പേസ്‌ എക്‌സുമായി താരതമ്യപ്പെടുത്തിയുള്ള ചോദ്യത്തിനു മറുപടിയായി വി. നാരായണന്‍ പറഞ്ഞു.

സാധാരണക്കാര്‍ക്ക്‌ പ്രയോജനം ലഭ്യമാക്കാനും ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്‌ഥയെ ശക്‌തിപ്പെടുത്താനുമാണ്‌ ഇസ്‌റോ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ സമ്പദ്‌വ്യവസ്‌ഥ രണ്ടു ശതമാനത്തില്‍ നിന്ന്‌ 8% ആയി ഉയര്‍ത്തുക എന്നതാണ്‌ ലക്ഷ്യമെന്നും ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ പറഞ്ഞു