
വയനാടിനോടു ചേർന്നുള്ള ബന്ദിപ്പുർ കടുവാ സങ്കേതത്തിനു സമീപത്തെ കർണാടക ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടി കൊന്നു.
എച്ച്‌ഡി കോട്ട സർഗൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗദ്ദള്ള ഗ്രാമത്തിലാണ് സംഭവം. ഗദ്ദള്ള സ്വദേശി അവിനാഷ് ആണ് ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു.
പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് അവിനാഷിനെ കാട്ടാന ആക്രമിച്ചത്. വനാതിർത്തിയിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ ഗ്രാമീണ റോഡിലെത്തിയാണ് ആന യുവാവിനെ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group