ഗാഡ്ഗിൽ കേരള രക്ഷയ്ക്ക് പരിസ്ഥിതി സംവാദം ഇന്ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: അഡ്വ.എൻ.ഗോവിന്ദമേനോൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 4.30 ന് തിരുനക്കര എൻ.എസ്.എസ് ഹാളിൽ ഗാഡ്ഗിൽ കേരള രക്ഷയ്ക്ക് പരിസ്ഥിതി സംവാദം നടക്കും. കേരളത്തെ പിടിച്ചുലച്ച രണ്ടു പ്രളയങ്ങൾ തുടർച്ചയായി വന്ന പശ്ചാത്തലത്തിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. കേരള വനം വികസന കോർപ്പറേഷൻ എം.ഡി പി.ആർ സുരേഷ് സെമിനാർ ഉദ്ഘാടനം ചെയ്യും. സി.എം.എസ് കോളേജ് നേച്ചർ സൊസൈറ്റി നിർവാഹക സമിതിയംഗവും സി.എം.എസ് കോളേജ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി തലവനുമായ ഡോ.എൻ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഗാഡ്ഗിൽ സമിതിയംഗം ഡോ.വി.എസ് വിജയൻ വിഷയാവതരണം നടത്തും. തുടർന്ന് പൊതുജനങ്ങൾക്ക് സംശയനിവാരണം നടത്താൻ അവസരം ഉണ്ട്. ഭാരതിയ അഭിഭാഷക പരിഷത്ത് ജില്ലാ അദ്ധ്യക്ഷൻ അഡ്വ.അനിൽ ഐക്കര, തപസ്യ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി പി.ജി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.