പ്രധാനമന്ത്രി നരേന്ദ്രമോദി ജി7 ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കും; ആറ് വര്‍ഷത്തിനിടെ ഇത് ആദ്യം; തീരുമാനം കാനഡയുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍

Spread the love

ഡല്‍ഹി: കാനഡയുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ അവിടെ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിട്ടുനില്‍ക്കും.

ആറ് വർഷത്തിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രി ഈ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായമയായ യൂറോപ്യൻ യൂണിയൻ, ഐ‌എം‌എഫ്, ലോകബാങ്ക്, ഐക്യരാഷ്ട്രസഭ എന്നിവർ ഭാഗമാകുന്ന ഉച്ചകോടിയില്‍ നിന്നാണ് പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത്.

അടുത്തിടെയാണ് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പദ്‌വ്യവസ്ഥയെന്ന പദവി ഇന്ത്യ നേടിയെടുത്തത്. വളരെ സാവധാനത്തിലുള്ള കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കാനഡയുടെ വ്യാപാര പങ്കാളിയെന്ന നിലയില്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, പൂർണ്ണമായ പുനഃക്രമീകരണത്തിന് കുറച്ച്‌ സമയമെടുക്കുമെന്നാണ് വിശകലന വിദഗ്ധർ ചൂണ്ടികാട്ടുന്നത്.