video
play-sharp-fill

ജി-20 പ്രതിനിധികള്‍ക്കൊപ്പം മദ്യപിക്കാന്‍ ഭീഷണി; കൊച്ചി സിറ്റി പൊലീസിലെ ഗ്രേഡ് എസ്.ഐയെ തിരിച്ചയച്ച് കോട്ടയം എസ്.പി; സംഭവത്തില്‍  അന്വേഷണം പുരോഗമിക്കുന്നു

ജി-20 പ്രതിനിധികള്‍ക്കൊപ്പം മദ്യപിക്കാന്‍ ഭീഷണി; കൊച്ചി സിറ്റി പൊലീസിലെ ഗ്രേഡ് എസ്.ഐയെ തിരിച്ചയച്ച് കോട്ടയം എസ്.പി; സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

Spread the love

സ്വന്തം ലേഖിക

കൊച്ചി: ജി-20 ഉച്ചകോടി പ്രതിനിധികളോടൊപ്പം മദ്യസത്കാരത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുമരകത്തെ ആഡംബര ഹോട്ടലില്‍ ‘കൈയൂക്ക്’ കാട്ടിയ എസ്.ഐയെ സുരക്ഷാ ചുമതലയില്‍ നിന്ന് നീക്കി കൊച്ചിയിലേക്ക് തിരിച്ചയച്ചു.

കൊച്ചി സിറ്റി പൊലീസിലെ ഒരു ഗ്രേഡ് എസ്.ഐ യെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോട്ടയം എസ്.പി അടിയന്തരമായി നീക്കിയത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈമാസം നാലിനായിരുന്നു സേനയെ നാണക്കേടിലാക്കിയ സംഭവം. വിദേശ പ്രതിനിധികള്‍ താമസിക്കുന്ന ഹോട്ടലിലെ സുരക്ഷാ ചുമതലയായിരുന്ന എസ്.ഐ, പ്രതിനിധികളുടെ വിരുന്നുസത്കാര സ്ഥലത്തെത്തി തനിക്കും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. സാധിക്കില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞപ്പോള്‍ തനിക്ക് പ്രത്യേകം മദ്യം നല്‍കണമെന്നായി. അതും സാദ്ധ്യമല്ലെന്ന് പറഞ്ഞതോടെ എസ്.ഐ ബഹളംവച്ച്‌ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിവരം അറിയുകയും ഹോട്ടല്‍ ജീവനക്കാര്‍ വാക്കാല്‍ പരാതിപ്പെടുകയും ചെയ്തതോടെ സംഭവം കോട്ടയം എസ്.പിയുടെ മുന്നിലെത്തി. തുടര്‍ന്ന് ഉടന്‍ ചുമതലയില്‍ നിന്ന് നീക്കി തിരിച്ചയച്ചു.

സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അറിയില്ലെന്നും കൊച്ചിയില്‍ നിന്ന് പകരമൊരു ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിക്കായി അയച്ചിരുന്നെന്നും ബന്ധപ്പെട്ട വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്റലിജന്‍സ് എ.ഡി.ജി.പിക്ക് ഇതുമായി ബന്ധപ്പെട്ട് കോട്ടയം എസ്.പി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.