
ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള നിലപാടില്‍ മുൻമന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ ഉറച്ചുനില്‍ക്കുന്നതായി സൂചന.
അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അവസാന അനുനയശ്രമവും വിജയിച്ചില്ലെന്നാണ് റിപ്പോർട്ട്. ആരുടെ പിന്തുണ ലഭിച്ചാലും സ്വീകരിക്കുമെന്ന് സുധാകരൻ പാർട്ടി നേതാക്കളോട് വ്യക്തമാക്കിയതായും അറിയുന്നു.
തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാൻ ഇന്നു രാവിലെ 11 മണിക്ക് വസതിയില്‍ വെച്ച വാർത്താസമ്മേളനം നടത്തുമെന്നും ജി സുധാകരൻ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരിക്കുന്ന സുധാകരൻ വീട്ടിലാണ് വാർത്താസമ്മേളനം നടത്തുന്നത്. ഇതിനായി ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെ ഉള്‍പ്പെടുത്തി അദ്ദേഹം അഡ്മിനായി ഒരു വാട്‌സാപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്.



