
സിപിഎം അംഗത്വം പുതുക്കില്ലെന്ന ജി. തിരുവനന്തപുരം: സിപിഎം അംഗത്വം പുതുക്കില്ലെന്ന മുൻ മന്ത്രി ജി. സുധാകരന്റെ പ്രഖ്യാപനത്തെ തുടർന്ന് പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ. സുധാകരനെ പാർട്ടി അവഗണിച്ചുവെന്ന ആരോപണം ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുധാകരൻ പക്വതയും അനുഭവസമ്പത്തുമുള്ള നേതാവാണെന്നും പാർട്ടി അദ്ദേഹത്തെ എല്ലായ്പ്പോഴും ആവശ്യമായ രീതിയിൽ പരിഗണിച്ചിട്ടുണ്ടെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാർത്ഥി കാലഘട്ടം മുതൽ തന്നെ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചവരാണെന്നും ദീർഘകാല രാഷ്ട്രീയ അനുഭവമുള്ള സുധാകരൻ പാർട്ടിയെപ്പറ്റി തെറ്റായി ചിന്തിക്കുന്ന വ്യക്തിയല്ലെന്നും ജയരാജൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി തന്നെ അവഗണിച്ചുവെന്നോ പരിഹസിച്ചുവെന്നോ അദ്ദേഹം പറയുമെന്ന് വിശ്വസിക്കുന്നില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം, 63 വർഷത്തെ പാർട്ടി അംഗത്വം ഇനി പുതുക്കില്ലെന്ന് മുൻ മന്ത്രി ജി. സുധാകരൻ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പാർട്ടിയിൽ തുടരുന്നതിലൂടെ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും 43 വർഷം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ശേഷം ബ്രാഞ്ചിൽ പ്രവർത്തിക്കുമ്പോൾ ജില്ലാ സെക്രട്ടറി ആർ. നാസർ ഒരിക്കൽ പോലും അന്വേഷിച്ചില്ലെന്നും സുധാകരൻ കുറിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


