
ആലപ്പുഴ: ജയിക്കാനാണ് മത്സരിക്കുന്നതെന്നും ആളുകളെ കണ്ടുകഴിഞ്ഞപ്പോള്‍ താനത് ഉറപ്പിച്ചുവെന്നും ജി സുധാകരൻ പറഞ്ഞു.
മൂന്നു ദിവസം ഇപ്പോള്‍ തന്നെ നഷ്ടപ്പെട്ടുവെന്നും ആവശ്യത്തിന് നാമനിർദേശ പത്രിക തരാനില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഒരു സെറ്റ് ഫോറമാണ് തനിക്ക് ലഭിച്ചതെന്നും ജി സുധാകരൻ പറഞ്ഞു.
കോണ്‍ഗ്രസ് തന്നെ പിന്തുണച്ചിട്ടുണ്ടോ എന്ന് തന്നോടല്ല ചോദിക്കേണ്ടതെന്നും കോണ്‍ഗ്രസിന്റെ പാർട്ടി ഓഫീസിലാണ് ചോദിക്കേണ്ടതെന്നും ജി സുധാകരൻ പറഞ്ഞു. അവർ ഒന്നും പറയുന്നില്ലെന്ന് ചോദിച്ചപ്പോള്‍ അവർ ഒന്നും പറയുന്നില്ലെങ്കില്‍ കുറച്ചുദിവസം കാത്തിരിക്കണമെന്നായിരുന്നു ജി സുധാകരന്‍റെ മറുപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്പലപ്പുഴയില്‍ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോവുകയാണ് ജി സുധാകരൻ. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരനെ കോണ്‍ഗ്രസ് പിന്തുണക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക തീരുമാനം വന്നിരുന്നില്ല.



