ജി സുധാകരന് പിന്തുണ അറിയിച്ച്‌ കോണ്‍ഗ്രസ്; വീട്ടിലെത്തി ചര്‍ച്ച നടത്തി ജില്ലാ നേതാക്കള്‍; ഇന്ന് മുതല്‍ പ്രചാരണത്തിനിറങ്ങും

Spread the love

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ നേതാവ് ജി.സുധാകരന് വീട്ടില്‍ എത്തി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പിന്തുണ അറിയിച്ചു.

video
play-sharp-fill

യുഡിഎഫ് ജില്ലാ കണ്‍വീനർ, ബ്ലോക്ക് കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ്, കോണ്‍ഗ്രസ്‌ ജില്ലാ ഭാരവാഹികള്‍, ബ്ലോക്ക്‌ ഭാരവാഹികള്‍ എന്നിവരാണ് ഇന്നലെ രാത്രി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയില്‍ നേതാക്കള്‍ പൂർണ പിന്തുണ സുധാകരനെ അറിയിച്ചു.

ഇന്ന് മുതല്‍ സുധാകരനൊപ്പം പ്രചരണത്തിനുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ്‌ നേതാക്കള്‍ അറിയിച്ചു. അവസാന വട്ട അനുനയ നീക്കത്തിന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും വീട്ടില്‍ എത്തിയപ്പോള്‍ വീടിന് പുറത്ത് വെച്ചായിരുന്നു ചർച്ച.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഇന്നലെ പിന്തുണ അറിയിക്കാൻ വീട്ടില്‍ എത്തിയ കോണ്‍ഗ്രസ്‌ നേതാക്കളുമായി വീടിന് അകത്ത് വച്ചായിരുന്നു ജി സുധാകരൻ കൂടിക്കാഴ്ച നടത്തിയത്.