അമ്പലപ്പുഴയില്‍ ജി സുധാകരൻ്റെ കരുനീക്കം; വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും പിന്തുണ നേടി

Spread the love

ആലപ്പുഴ: അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ സാമുദായിക നേതാക്കളെ കണ്ട് ജി സുധാകരൻ.

video
play-sharp-fill

വെള്ളാപ്പള്ളി നടേശനുമായും എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരുമായും ജി സുധാകരൻ കൂടിക്കാഴ്ച നടത്തി. അതേസമയം, ജി സുധാകരനെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയരുകയാണ്.

ഇത് പാർട്ടി ചിഹ്നത്തില്‍ അല്ലാതെ ജി സുധാകരൻ നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണ്. അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിത്വത്തെ കോണ്‍ഗ്രസ്‌ പിന്തുണയ്ക്കുമെന്ന് ധാരണയായതോടെ മത്സരം സിപിഎമ്മും ജി സുധാകരനും തമ്മിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം തെരഞ്ഞെടുപ്പ് ഗോദയില്‍ നേരിടേണ്ടത് അടവ് പഠിപ്പിച്ച ആശാനെ തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ രംഗത്ത് സജീമാണ് ജി സുധാകരൻ.
കണച്ചികുളങ്ങരയിലെത്തി വെള്ളാപ്പള്ളി നടേശനെ കണ്ടു. പിന്നാലെ എൻഎസ്‌എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരേയും കണ്ട് പിന്തുണ തേടി.