
മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ പൂർണമായി ഒഴിവാക്കി സിപിഎം ഏരിയാ സമ്മേളനം; ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ക്ഷണമില്ല; പാർട്ടി പദവികളില്ലാത്തത് കൊണ്ടാവും ഒഴിവാക്കിയത്, ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും ജി സുധാകരൻ
ആലപ്പുഴ: സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിൽ നിന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ പൂർണമായി ഒഴിവാക്കി.
ജി സുധാകരന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെ നടക്കുന്ന ഏരിയാ സമ്മേളനത്തിൽ നിന്നാണ് പൂർണമായി ഒഴിവാക്കിയത്. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ജി സുധാകരന് ക്ഷണമില്ല.
ഏരിയാ സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിലും ജി സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല. സമ്മേളന ദിവസങ്ങളിൽ ജി സുധാകരൻ വീട്ടിൽ തന്നെയുണ്ട്. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ് ജി സുധാകരൻ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്ക് പാർട്ടി പദവികളില്ലാത്തത് കൊണ്ടാവും തന്നെ ഒഴിവാക്കിയതെന്നും ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും ജി സുധാകരൻ പ്രതികരിച്ചു.
Third Eye News Live
0