ശബരിമലയിൽ അലഞ്ഞു നടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാർക്കില്ല; ജി സുധാകരൻ
സ്വന്തം ലേഖകൻ
ആലപ്പുഴ: ശബരിമലയിൽ അലഞ്ഞു നടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാർക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. ബ്രാഹ്മണാധിപത്യമാണ് ശബരിമലയിൽ നടക്കുന്നത്. ശബരിമലയിൽ തന്ത്രിമാർ നടത്തിയ ധർണ ഭക്തർ വിലയിരുത്തണം. അധികാരത്തിനു വേണ്ടിയുളള കാപട്യമാണ് നടന്നത്. ശബരിമലയിൽ എന്ത് സൗകര്യം ഇല്ലെന്നാണ് കണ്ണന്താനം പറയുന്നതെന്ന് മന്ത്രി ജി.സുധാകരൻ ചോദിച്ചു. ഭക്തനായിട്ടല്ല മന്ത്രിയായിട്ടാണ് അദ്ദേഹം ശബരിമലയിൽ എത്തിയതെന്നും സുധാകരൻ പറഞ്ഞു. അധികാരം കാണിക്കാൻ പോയ കണ്ണന്താനത്തിന് വേണ്ട സൗകര്യം ശബരിമലയിലില്ലെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.
Third Eye News Live
0