
തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്രനിരൂപണ ലേഖനമത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ മൂന്നാം വർഷ ബി. എ. അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ടസ് വിദ്യാർഥിയായ നകുൽ സേനൻ വി. എഴുതിയ ‘ അരവിന്ദൻ – വരയുടെ വേഷപ്പകർച്ചകൾ’ എന്ന ലേഖനത്തിനാണ് ഒന്നാം സമ്മാനം.

കോഴിക്കോട് തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ രണ്ടാം വർഷ പി. ജി. വിദ്യാർഥി അൻസിഫ് ഖുസ്രു എഴുതിയ ‘ എസ്തപ്പാൻ: അർത്ഥ സന്ദിഗ്ദ്ധതയുടെ ആഴപ്പരപ്പുകൾ’ എന്ന ലേഖനത്തിന് രണ്ടാം സമ്മാനം ലഭിച്ചത്.

കോട്ടയം മഹാത്മഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലറ്റേഴ്സിലെ എം.എ. ഇംഗ്ലീഷ് വിദ്യാർഥി ഡേർണി ചാക്കോ എഴുതിയ ‘കുമ്മാട്ടിയുടെ സമാന്തരലോകങ്ങൾ’ എന്ന ലേഖനത്തിനാണ് മൂന്നാം സമ്മാനം ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ സൂര്യ തേജസ്സ്( ഡൽഹി സർവ്വകലാശാല) അബ്ദുള്ള ഹാരി സി. (കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ), അഖില നായർ, ( സെൻ്റ് ജോസഫ് കോളജ്, ആലപ്പുഴ) മീനാക്ഷി എസ് ആർ, ( കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസ്) ഷഹീർ പി, പ്രവീൺ കെ. ടി. കാലിക്കറ്റ് സർവ്വകലാശാല) ,ഷാൽബിയ ഷബീബ്,( ഫറൂഖ് കോളജ്, കോഴിക്കോട്) നന്ദൻ റോയി (ഫിലിം ഡയറക്ഷൻ വകുപ്പ്, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ) എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശം നേടി. ഇവർക്കും സർട്ടിഫിക്കറ്റ് നൽകും. മൽസരത്തിന് കേരളത്തിലെമ്പാടും നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
വിജയികൾക്ക് മാർച്ച് 15ന് കോട്ടയം സി.എം.എസ്. കോളജിൽ നടക്കുന്ന അരവിന്ദ് സ്മൃതി പരിപാടിയിൽ വെച്ച് പ്രമുഖ ഫിലിംക്രിട്ടിക് വിജയ്കൃഷ്ണൻ പുരസ്കാരങ്ങൾ നൽകും.



