video
play-sharp-fill

ജി.സെവന്‍ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച്‌ വ്ലാദമിര്‍ സെലന്‍സ്കി

ജി.സെവന്‍ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച്‌ വ്ലാദമിര്‍ സെലന്‍സ്കി

Spread the love

സ്വന്തം ലേഖകൻ

ഹിരോഷിമ: ജി.സെവന്‍ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച്‌ വ്ലാദമിര്‍ സെലന്‍സ്കി.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് സെലന്‍സ്കി മോദിയെ ക്ഷണിച്ചത്. സമ്മേളനത്തിനിടെ ഇന്ത്യ റഷ്യയുടെ യുക്രൈന്‍ യുദ്ധത്തെ അപലപിച്ചിരുന്നു. സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെടുമെന്ന മോദിയുടെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് സെലന്‍സ്കി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി 7 ഉച്ചകോടിക്കിടെ ഇന്നലെയാണ് ഇരു നേതാക്കളും കണ്ടത്. ഉച്ചകോടിക്കുള്ള ജപ്പാന്‍ സന്ദര്‍ശനത്തിനൊപ്പം പാപ്പുവ ന്യൂഗിനി, ഓസ്ട്രേലിയ എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. ഭക്ഷ്യം, വളം, ആരോഗ്യ രക്ഷാ മേഖലകളുമായി ബന്ധപ്പെട്ട് ആക്ഷന്‍ പ്ലാനും മോദി സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും പ്രധാനനമന്ത്രി ആവശ്യപ്പെട്ടു. ചൈനയുടെ രാജ്യാതിര്‍ത്തികള്‍ കടന്നുള്ള ഇടപെടലിനേയും. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും സമ്മേളനത്തില്‍ അംഗ രാജ്യങ്ങള്‍ സംയുക്ത പ്രമേയം അവതരിപ്പിച്ചു.

റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം. റഷ്യന്‍ അധിനിവേശത്തിന് ശേഷം ആദ്യമായി യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ സെലന്‍സ്കിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മോദിയുടെ ഉറപ്പ് എന്നത് ശ്രദ്ധേയമാണ്.

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ മോദി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെയും, യു കെ പ്രധാനമന്ത്രി ഋഷി സുനകിനെയും ആശ്ലേഷിച്ച്‌ പ്രധാനമന്ത്രി സൗഹൃദം പങ്കിട്ടു. ഹിരോഷിമയില്‍ ഇന്ന് അവസാനിക്കുന്ന ജി 7 ഉച്ചകോടിക്കിടെയാണ് മോദി-സെലന്‍സ്കി കൂടിക്കാഴ്ച നടന്നത്. യുക്രെയന്‍ യുദ്ധമെന്നത് കേവലം സമ്ബദ് വ്യവസ്ഥയുടെയും, രാഷ്ട്രീയത്തിന്‍റെയും പ്രശ്നമായി മാത്രം കാണാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രകോപനമില്ലാതെയാണ് റഷ്യ യുക്രെയനില്‍ അധിനിവേശം നടത്തിയതെന്ന് ജി 7 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അപലപിച്ചിരുന്നു. റഷ്യയുടെ നടപടി നിയമവിരുദ്ധവും നീതികരിക്കാനാവാത്തതാണെന്നും രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് സെലന്‍സ്കി ഫോണിലൂടെ പിന്തുണ തേടിയിരുന്നു. പിന്നാലെയാണ് നേരിട്ടുള്ള ചര്‍ച്ച നടന്നത്.

Tags :