ജി-20 ഷെര്‍പ സമ്മേളനത്തിനു സമാപനം; ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ കൂടുതല്‍ സഹകരിച്ചുനീങ്ങാന്‍ ആഹ്വാനം; സ്റ്റാര്‍ട്ടപ്പ് സഹകരണം, പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കല്‍, ശാസ്ത്രസാങ്കേതികരംഗത്ത് ആഗോളസഹകരണം എന്നിവയിലെല്ലാം ചർച്ചകൾ

Spread the love

സ്വന്തം ലേഖകൻ

കുമരകം: കുമരകത്ത് മാർച്ച് 30 മുതൽ ആരംഭിച്ച ജി 20 ഷെർപ്പ യോഗം വിജയകരമായി സമാപിച്ചു. ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ കൂടുതല്‍ സഹകരിച്ചുനീങ്ങാന്‍ ആഹ്വാനം ചെയ്താണ് ജി -20 ഷെര്‍പമാരുടെ സമ്മേളനം സമാപിച്ചത്. എല്ലാവരും മുഴുവന്‍ സമയം പങ്കെടുത്ത് ഇത്ര ക്രിയാത്മകമായ ചര്‍ച്ചകള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ ഷെര്‍പ അമിതാഭ് കാന്ത് പറഞ്ഞു. കുമരകം സമ്മേളനം ശരിയായ ട്രാക്കിലാണ് നീങ്ങിയതെന്നും അര്‍ഥപൂര്‍ണമായ ഫലങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഓണാഘോഷം കൂടി ഓണസദ്യയുമുണ്ട് ഷെര്‍പമാരും 120-ഓളം പ്രതിനിധികളും മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി-20-യിലെ ബാക്കി 19 ഷെര്‍പകളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടന്നു. നയതന്ത്രചര്‍ച്ചകള്‍ ഓരോന്നും ഏതൊക്കെ തലത്തിലെത്തിനില്‍ക്കുന്നുവെന്ന് പറയാനാകില്ലെന്ന് അമിതാഭ് കാന്ത് വ്യക്തമാക്കി. മൂന്നുദിവസത്തെ സമ്മേളനംകൊണ്ട് ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടം ജി-20 രാജ്യങ്ങളെ കാണിക്കാനായി. ഇന്ത്യ പുതുതായി മുന്നോട്ടുവച്ച മൂന്നുവിഷയങ്ങളിലും ക്രിയാത്മക ചര്‍ച്ചകളുണ്ടായി.

സ്റ്റാര്‍ട്ടപ്പ് സഹകരണം, പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കല്‍, ശാസ്ത്രസാങ്കേതികരംഗത്ത് ആഗോളസഹകരണം എന്നിവയാണ് വിഷയങ്ങള്‍. പ്രകൃതിദുരന്ത ലഘൂകരണം എന്ന വിഷയത്തിലും അംഗരാജ്യങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി. അടിസ്ഥാനസൗകര്യമേഖലയില്‍ ചെലവഴിക്കുന്ന പണത്തിന്‍റെ 10 ശതമാനമെങ്കിലും ഓരോ വര്‍ഷവും പ്രകൃതിദുരന്തങ്ങളിലൂടെ നഷ്ടപ്പെടുന്നു. കുറച്ചുകൂടി തയാറെടുപ്പുണ്ടെങ്കില്‍ ഈ നഷ്ടം കുറയ്ക്കാമെന്ന വാദമുയര്‍ന്നു.