video
play-sharp-fill

Friday, May 23, 2025
HomeMain2025 ജൂലൈയിൽ ജപ്പാനിൽ മഹാദുരന്തം?; റിയോ തത്സുകിയുടെ പ്രവചനത്തിൽ ജാപ്പനീസ് ജനത ആശങ്കയിൽ

2025 ജൂലൈയിൽ ജപ്പാനിൽ മഹാദുരന്തം?; റിയോ തത്സുകിയുടെ പ്രവചനത്തിൽ ജാപ്പനീസ് ജനത ആശങ്കയിൽ

Spread the love

ലോകത്തെ ഞെട്ടിച്ച നിരവധി സംഭവങ്ങൾ പ്രവചിച്ച് പ്രശസ്തി നേടിയ ആളാണ് ബള്‍ഗേറിയൻ ജ്യോതിഷി ബാബ വാംഗ. രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരി, സാർ ബോറിസ് മൂന്നാമൻ എന്നിവരുടെ മരണ തീയതി, സെപ്റ്റംബർ 11-ലെ യുഎസ് ഭീകരാക്രമണം, 2004ലെ സുനാമി തുടങ്ങി നിരവധി സംഭവങ്ങൾ അവർ മുൻകൂട്ടി പറഞ്ഞതായി വിശ്വസിക്കപ്പെടുന്നു.

പ്രതിവർഷം ബാബ വാംഗ പ്രവചനങ്ങളുമായി എത്താറുണ്ട്. ഇപ്പോൾ ‘പുതിയ ബാബ വാംഗ’ എന്നു വിളിക്കപ്പെടുന്നത് ജാപ്പനീസ് മാംഗ കലാകാരിയായ റിയോ തത്സുകിയാണയെയാണ്. എന്നാൽ ‘പുതിയ ബാബ വാംഗ’യുടെ ഒരു പ്രവചനം ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തുകയാണ്. ജപ്പാനില്‍ 2025 ജൂലായില്‍ മഹാദുരന്തം ഉണ്ടാകുമെന്നാണ് പ്രവചനം. 2011-ലെ തോഹോകു ഭൂകമ്പത്തെക്കാൾ മൂന്നിരട്ടി ഉയരത്തിൽ സുനാമി എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

ഈ പ്രവചനത്തെ തുടർന്ന് ജപ്പാനിൽ ആശങ്ക മാത്രമല്ല, ടൂറിസം മേഖലയിലും ഇത് വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. നിരവധി വിനോദ സഞ്ചാരികൾ ജപ്പാനിലേക്കുള്ള യാത്ര ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ടൂറിസം ബുക്കിംഗുകൾ വലിയ തോതിൽ കുറഞ്ഞതായാണ് ഹോട്ടൽ ഉടമകളും മറ്റ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരും പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1999-ൽ പ്രസിദ്ധീകരിച്ച ‘ദി ഫ്യൂച്ചർ ഐ സോ’ എന്ന പുസ്തകത്തിലൂടെയാണ് റിയോ തത്സുകി ആദ്യമായി ജനശ്രദ്ധ നേടിയത്. കൂടാതെ തത്സുകിയുടെ നിരവധി പ്രവചനങ്ങൾ യാഥാർത്ഥ്യമായതായി വിവിധ റിപ്പോർട്ടുകളിൽ പറയപ്പെടുന്നു. 2011-ലെ തോഹോകു ഭൂകമ്പവും ചില പ്രമുഖരുടെ മരണത്തെക്കുറിച്ചും താൻ മുൻകൂട്ടി കണ്ടിരുന്നുവെന്ന് തത്സുകി അവകാശപ്പെടുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments