ഫർണിച്ചർ കടയിൽ മാലിന്യം കത്തിച്ചത് വിനയായി ; തീ പടർന്നു പിടിച്ചതോടെ നിര്‍മാണത്തിലിരുന്നതും പൂര്‍ത്തീകരിച്ചതുമായ ഫർണിച്ചറുകൾ കത്തി നശിച്ച് നാല് ലക്ഷം രൂപയുടെ നഷ്ടം

Spread the love

കോഴിക്കോട് : ഓമശ്ശേരിയിൽ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം. ഓമശ്ശേരി പുത്തൂര്‍ വെള്ളാരംചാലില്‍ പ്രവര്‍ത്തിക്കുന്ന പാറച്ചാലില്‍ ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡര്‍ എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്.

ഇന്നലെ ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. നിര്‍മാണത്തിലിരുന്നതും പൂര്‍ത്തീകരിച്ചതുമായ അലമാരകള്‍, കസേര, മേശ, കട്ടിലുകള്‍, വിവിധ നിര്‍മാണ സാമഗ്രികള്‍ തുടങ്ങിയവ കത്തിനശിച്ചു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.

അവധി ദിവസമായതിനാല്‍ കടയില്‍ ശുചീകരണം നടത്തിയിരുന്നു. മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ മുകളില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് നെറ്റിലേക്ക് തീപടര്‍ന്നു പിടിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. മുക്കം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജോയ് എബ്രഹാമിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാ സേന മുക്കാല്‍ മണിക്കൂറോളം പ്രയത്‌നിച്ചാണ് തീ പൂര്‍ണമായും അണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group