video
play-sharp-fill
ഇതെന്താ ഇഡലിയുണ്ടാക്കുന്ന മെഷീന്‍ ആണോ?;രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ;വീഡിയോ കാണാം…

ഇതെന്താ ഇഡലിയുണ്ടാക്കുന്ന മെഷീന്‍ ആണോ?;രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ;വീഡിയോ കാണാം…

സ്വന്തം ലേഖകൻ

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്.ഇവയില്‍ തന്നെ ഫുഡ് വീഡിയോകളാണ് കാര്യമായും ഏവരുടെയും ഫീഡില്‍ വരികയെന്നത് തീര്‍ച്ച.ഫു്ഡ് വ്ളോഗുകള്‍ക്ക് അത്രമാത്രം കാഴ്ചക്കാരുണ്ട്.യാത്രയും പുതിയ രുചി വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന വീഡിയോകള്‍, നമുക്ക് ഏറെ പരിചിതമായ തനത് രുചികള്‍ തന്നെ തയ്യാറാക്കുന്നത് പിന്നെയും കാണാൻ അവസരമൊരുക്കുന്ന വീഡിയോകള്‍, ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന പുത്തൻ ട്രെൻഡുകള്‍ പരിചയപ്പെടുത്തുന്നത് -എന്നിങ്ങനെ എല്ലാം ഇത്തരത്തില്‍ ഫുഡ് വ്ളോഗുകളുടെ ഉള്ളടക്കമായി വരാറുണ്ട്.


ഇപ്പോഴിതാ ഒരു വഴിയോരക്കടയില്‍ നിന്നുള്ള
വീഡിയോ ആണ് സമാനമായ രീതിയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു വ്ളോഗറാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
അതിവേഗം ഇഡലി തയ്യാറാക്കുന്ന പാചകക്കാരനെയാണ് വീഡിയോയില്‍ കാണുന്നത്.ഒന്നിച്ച്‌ ഒരുപാട് ഇഡലി തയ്യാറാക്കുകയാണ് ഇദ്ദേഹം.ഒരു സെക്കൻഡ് പോലും വെറുതെ വിടാതെ പെട്ടെന്ന് പെട്ടെന്ന് ഇഡലി തട്ടിലേക്ക് കൈ കൊണ്ട് മാവ് കോരിയൊഴിക്കുകയാണ് ഇദ്ദേഹം.തെരുവോരങ്ങളിലെ തട്ടുകടയിലെല്ലാം നമ്മള്‍ കാണുന്ന കാഴ്ചകളിലൊന്ന് എന്ന് തന്നെ പറയാം.

ഇദ്ദേഹത്തിന്‍റെ വേഗതയാണ് വീഡിയോ കണ്ടവരെയെല്ലാം ആകര്‍ഷിച്ചിരിക്കുന്നത്.അത്രയും ‘പെര്‍ഫെക്‌ട്’ ആയി അതിവേഗമാണ് ഇഡലി മാവ് കോരിയൊഴിക്കുന്നത്. .പ്രൊഫഷണല്‍ ആയി പാചകം ചെയ്യുന്നവരെല്ലാം ഇങ്ങനെ തന്നെ.എങ്കിലും വീഡിയോയില്‍ കാണുമ്ബോള്‍ പ്രത്യേക രസം തന്നെ എന്നാണ് പലരും കമന്‍റില്‍ കുറിച്ചിരിക്കുന്നത്.ഇതെന്താ ഇഡലിയുണ്ടാക്കുന്ന മെഷീൻ ആണോ എന്നും, എന്തൊരു ശ്രദ്ധയോടെയാണ് ഇദ്ദേഹമിത് ചെയ്യുന്നത് എന്നുമെല്ലാം കമന്‍റുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group