പൊട്ടശേരി, തോട്ടാശേരി തോടുകളുടെ നവീകരണം; അഞ്ചു ലക്ഷം രൂപ അനുവദിച്ചു

Spread the love

തൃക്കൊടിത്താനം പഞ്ചായത്തിലെ പൊട്ടശേരി തോടിന്റെ നവീകരണത്തിന് 3.50 ലക്ഷം രൂപയും, ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ തോട്ടശേരി തോടിന് 1.50 ലക്ഷം രൂപയും അനുവദിച്ചതായി ജോബ് മൈക്കൾ എംഎൽഎ അറിയിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു മുൻപ് തോട് എംഎല്‍എയുടെ ഇടപെടലില്‍ നവീകരിച്ചുവെങ്കിലും, മാലിന്യങ്ങളും മറ്റു പാഴ്‌വസ്തുക്കളും തോട്ടിലേക്ക് വലിച്ചെറിയുന്നതു മൂലം വീണ്ടും ശോചനീയാവസ്ഥയിലാകുകയും സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തു. അതേസമയം, തോടിന്റെ നവീകരണ പ്രവർത്തനം ഫലപ്രദമാകണമെങ്കിൽ പൊതുജനങ്ങള്‍ മാലിന്യങ്ങളോ പാഴ്‌വസ്തുക്കളോ വലിച്ചെറിയാതെ തോട് സംരക്ഷിച്ചാൽ മാത്രമെ നവീകരണം പൂര്‍ത്തിയാകുകയുള്ളൂവെന്നും വെള്ളപ്പൊക്കം തടയുവാന്‍ സാധിക്കൂവെന്നും എംഎല്‍എ വ്യക്തമാക്കി.

video
play-sharp-fill