video
play-sharp-fill

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് ഉഴിച്ചിലിനും ധനസഹായം ; ചട്ടം ലംഘിച്ച്‌ ചികിത്സാസഹായം അനുവദിച്ച്‌ പൊതുഭരണ വകുപ്പ്  

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് ഉഴിച്ചിലിനും ധനസഹായം ; ചട്ടം ലംഘിച്ച്‌ ചികിത്സാസഹായം അനുവദിച്ച്‌ പൊതുഭരണ വകുപ്പ്  

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്‌ക്ക് ചട്ടം ലംഘിച്ച്‌ ചികിത്സാസഹായം അനുവദിച്ച്‌ പൊതുഭരണ വകുപ്പ്. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കാണ് ധനസഹായം നല്‍കിയത്. 2022 സെപ്റ്റംബര്‍ 19 മുതല്‍ 2022 ഒക്ടോബര്‍ 13 വരെ പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ പി ശശി നടത്തിയ ഉഴിച്ചിലിന് ചെലവായ 10680 രൂപയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം അനുവദിച്ചത്.

സര്‍ക്കാര്‍ ജീവനക്കാരെ പോലെ പേഴ്‌സണല്‍ സ്റ്റാഫും മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയില്‍ അംഗങ്ങളാണ്. ഇവര്‍ ചികിത്സ ചെലവ് റീ ഇംബേഴ്‌സ് ചെയ്യേണ്ടത് ഇൻഷുറൻസ് കമ്പനി വഴിയാണ്. എന്നാല്‍ ഈ ചട്ടം മറികടന്നാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന് ഖജനാവില്‍ നിന്ന് പണം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സയ്ക്ക് ചെലവായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ശശി നവംബര്‍ 3ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. ഇതേ തുടര്‍ന്നാണ് തുക അനുവദിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും എതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.