
കുറവിലങ്ങാട്: ഉഴവൂർ – വെളിയന്നൂർ റോഡില്‍ അരീക്കര കോൺവെന്റിന് സമീപം രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ അരീക്കര ഡ്രെയിനേജ് പ്രൊട്ടക്ഷൻ വർക്കിന് 20 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎല്‍എ അറിയിച്ചു.
മെയിൻ റോഡിന് സമീപം വെള്ളക്കെട്ട് പതിവായതോടെ സമീപപ്രദേശങ്ങളിലെ കിണറുകളില്‍ ചെളിവെള്ളം നിറയുകയാണ്. ഈ സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം കടുത്തുരുത്തി സബ്ഡിവിഷന്റെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതി പൂർത്തിയാക്കുക.