രാജ്യത്ത് ആദ്യമായി മുഴുവൻ എസി ക്ലാസ്മുറികളോടുകൂടിയ സർക്കാർ എൽപി സ്‌കൂൾ മലപ്പുറത്ത്; അഞ്ചര കോടി രൂപ ചിലവിൽ നിർമ്മാണം പൂര്‍ത്തിയായി, ഉദ്ഘാടനത്തിനൊരുങ്ങി അത്യാധുനിക കെട്ടിടം

Spread the love

മലപ്പുറം: മലപ്പുറത്ത് മുഴുവൻ ക്ലായ്മുറികളും ഫുൾ എയർ കണ്ടീഷൻ ചെയ്ത് ആദ്യ സർക്കാർ എൽപി സ്കൂളിന്റെ നിർമാണം പൂർത്തിയായി. ഈ വരുന്ന ഞായറാഴ്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇടി മുഹമ്മദ് ബഷീർ എംപി നിർവഹിക്കും.

video
play-sharp-fill

നൂറു വർഷത്തോളം പഴക്കമുള്ള സ്കൂൾ കെട്ടിടം അപകടാവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ വകുപ്പ് അതിൽ പ്രവേശനാനുമതി നൽകിയിരുന്നില്ല.സ്കൂളിലെ എട്ട് പഴയ ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്എംറൂം എന്നിവയുൾപ്പെടെ മുഴുവൻ കെട്ടിടവും എയർ കണ്ടീഷൻ ചെയ്താണ് പൂർത്തിയാക്കിയിരിക്കുന്നത്.

പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള ഗ്രൗണ്ട് ഫ്ളോറിന് പുറമേ രണ്ട് നിലകളിലായാണ് പൂർണമായും എയർ കണ്ടീഷൻ ചെയ്ത ക്ലാസ് മുറികൾ നിർമിച്ചിരിക്കുന്നത്. സാധാരണ ബെഞ്ചുകളിൽ നിന്നും ഡെസ്കുകളിൽ നിന്നും വ്യത്യസ്തമായി വിദ്യാർഥികൾക്കായി ആധുനിക എഫ്ആർപി ബെഞ്ചുകളും ഡെസ്കുകളും ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഓരോ നിലയിലും ശുദ്ധീകരിച്ച വാട്ടർ കിയോസ്കുകളും എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റൽ സ്ക്രീനുകളും സംയോജിത ശബ്ദ‌ സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ് കാടേരി, വാർഡ് കൗൺസിലർ സികെ നാജിയ ശിഹാർ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭ വാങ്ങിയ സ്ഥലത്താണ് ആധുനിക കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ക്ലാസ് മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാർഥികൾക്ക് അവരുടെ പാദരക്ഷകൾ സൂക്ഷിക്കാൻ പ്രത്യേക ഷൂ റാക്കുകളും ഓരോ ക്ലാസ് മുറിയിലും പ്രത്യേക ലൈബ്രറികളും ഉണ്ട്.

കെട്ടിടത്തിന്റെ നിർമാണത്തിനായി മുനിസിപ്പാലിറ്റി അഞ്ച് കോടി രൂപയാണ് ചിലവഴിച്ചത്. എയർ കണ്ടീഷനിങ്, സോളാർ സിസ്റ്റം, ആധുനിക സ്കൂൾ ഫർണിച്ചർ, ചുറ്റുമതിലിനുള്ള സൗകര്യം, ഇന്റർലോക്ക് തുടങ്ങിയവയുടെ നിർമാണത്തിനായി പി. ഉബൈദുല്ല എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് അമ്പത് ലക്ഷം രൂപയും അനുവദിച്ചിരുന്നു.