video
play-sharp-fill

എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, എനിക്കെതിരെ വധഭീഷണിയുണ്ട് : ബിഗ് ബോസ് താരം ഫുക്രു

എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, എനിക്കെതിരെ വധഭീഷണിയുണ്ട് : ബിഗ് ബോസ് താരം ഫുക്രു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : നിരവധിയാളുകൾ ഫോളോ ചെയ്തിരുന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും വധഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കി ബിഗ് ബോസ് താരം ഫുക്രു എന്ന കൃഷ്ണ ജീവ്.

ഹാക് ചെയ്തവർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് മോശം കമന്റുകളും സന്ദേശങ്ങളും അയച്ചതായും ഫുക്രു പറഞ്ഞു. ഇതുകൂടാതെ തുടർച്ചയായി വധഭീഷണി ഉൾപ്പടെയുള്ള സന്ദേശങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും ഫുക്രു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ അതെല്ലാം ഈ വധഭീഷണികളെല്ലാം അത്തരം മനോഭാവത്തോട് കൂടിമാത്രമാണ് എടുത്തതെന്നും ഫുക്രു പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഫുക്രു വധഭീഷണിയ്‌ക്കെതിരെ രംഗത്ത് വന്നത്.

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടുവെന്നും വധഭീഷണി സന്ദേശം ഉൾപ്പടെ ലഭിക്കുന്നുണ്ടെന്നും ഫുക്രു വെളിപ്പെടുത്തി. ഹാക് ചെയ്യപ്പെട്ട അക്കൗണ്ട് പിന്നീട് തിരിച്ചു പടിച്ചു.

എന്നാൽ ഇതിന് മുൻപും ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഫുക്രു പറഞ്ഞു. എല്ലാവരോടും സ്‌നേഹം മാത്രമാണുള്ളതെന്നും സുരക്ഷിതരായി വീട്ടിൽ തന്നെയിരിക്കാൻ ശ്രദ്ധിക്കണമെന്നും വീഡിയോയ്‌ക്കൊപ്പം താരം കുറിച്ചിട്ടുണ്ട്.

ടിക് ടോക്കിലൂടെയാണ് ഫുക്രു സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. ഇതേതുടർന്നാണ് ബിഗ്‌ബോസ് സീസണിലും ഫുക്രു എത്തുന്നത്. എന്നാൽ രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ബിഗ്‌ബോസ് ഷോ നിർത്തിവയ്ക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ ബിഗ് ബോസ് പരിപാടിയിൽ ഒരു വിജയിയും ഇല്ലാതെയാണ് ഷോ അവസാനിച്ചത്.