video
play-sharp-fill
ബിഗ് ബോസ് സീസൺ 2 ആരംഭിച്ചു : ഫുക്രുവിന് ഗംഭീര സ്വീകരണം ;   താൻ ഫുക്രുവിന്റെ ആരാധകനെന്ന് മോഹൻലാൽ

ബിഗ് ബോസ് സീസൺ 2 ആരംഭിച്ചു : ഫുക്രുവിന് ഗംഭീര സ്വീകരണം ; താൻ ഫുക്രുവിന്റെ ആരാധകനെന്ന് മോഹൻലാൽ

 

സ്വന്തം ലേഖകൻ

ആകാംക്ഷകൾക്കും കാത്തിരിപ്പിനുമൊടുവിൽ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസൺ ആരംഭിച്ചു . വലിയ ആഘോഷ പരിപാടികളോടെയാണ് ഇത്തവണ ബിഗ് ബോസ് ആരംഭിച്ചത്. രണ്ടാം സീസണ് തുടക്കമായതോടെ തുടർന്നുളള സംഭവ വികാസങ്ങൾക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുളള പതിനാറ് പേരാണ് ബിഗ് ബോസ് 2വിൽ മൽസരാർത്ഥികളായി എത്തുന്നത്.

പ്രേക്ഷകർക്ക് സുപരിചിതരായവരും അല്ലാത്തവരുമൊക്കെ ഷോയിൽ പങ്കെടുക്കുന്നുണ്ട്. അവതാരകനായി പുതിയ സീസണിലും മോഹൻലാൽ തന്നെ എത്തുന്നു. ബിഗ് ബോസിൽ മൽസരാർത്ഥിയായി ഇത്തവണ ടിക്ക് ടോക്കിലൂടെ ശ്രദ്ധേയനായ കൃഷ്ണജീവ് എന്ന ഫുക്രുവും എത്തുന്നുണ്ട്. യുവാക്കൾക്കിടയിൽ തരംഗമായ താരം ബിഗ് ബോസിൽ എത്തിയത് പലരിലും സന്തോഷമുണ്ടാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസ് എൻട്രിയോടെയാണ് ബിഗ് ബോസിന്റെ രണ്ടാം സീസണിലേക്ക് ഫുക്രു എത്തിയത്. ബൈക്കിൽ വേദിയിലേക്ക് വന്ന ഫുക്രുവിനെ മോഹൻലാൽ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. ഒപ്പം താനും നിന്റെ ആരാധകനാണെന്ന് ഫുക്രുവിനോട് മോഹൻലാൽ പറയുകയും ചെയ്തു. ബിഗ് ബോസിൽ പങ്കെടുക്കുന്നവരിൽ പരീക്കുട്ടി മാത്രമാണ് ഫുക്രുവിന്റെ അടുത്ത സുഹൃത്തുക്കളിലൊരാൾ.

ബിഗ് ബോസിന്റെതായി സംപ്രേക്ഷണം ചെയ്ത രണ്ട് എപ്പിസോഡുകളിലും ഫുക്രുവിന്റെ സംസാരവും ഇടപെടലുകളും ശ്രദ്ധേയമായി മാറിയിരുന്നു. കഴിഞ്ഞ എപ്പിസോഡിൽ തന്റെ പ്രണയം മറ്റുളളവർക്ക് മുന്നിൽ താരം തുറന്നുപറഞ്ഞിരുന്നു. കാമുകിയെ കാണാൻ വീട്ടിൽ എത്തിയതും അമ്മ പിടിച്ചതുമെല്ലാം മറ്റു മൽസരാർത്ഥികൾക്കു മുന്നിൽ ഫുക്രു മനസുതുറന്നിരുന്നു.

ബിഗ് ബോസിൽ ഫുക്രുവിന്റെതായി പുറത്തുവന്ന പുതിയ വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ബിഗ് ബോസിൽ എത്തിപ്പെട്ടതിനെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചുമാണ് വീഡിയോയിൽ ഫുക്രു സംസാരിക്കുന്നത്. ലാലേട്ടന്റെ ഹോസ്റ്റിങ് ആണ് എന്റെ എറ്റവും വലിയ ആവേശവും ഭയവുമെന്ന് ടിക്ക് ടോക്ക് താരം പറയുന്നു. നാട്ടിലുളള സമയത്ത് എഷ്യാനെറ്റിൽ നിന്നും വിളി വന്നതാണെന്നും അങ്ങനെയാണ് താൻ ഷോയിലേക്ക് എത്തിയതെന്നും നടൻ പറഞ്ഞു.

നമ്മുടെ സ്ഥിരം ജീവിതത്തിൽ നിന്നും വ്യത്യസ്തമായി ബിഗ് ബോസിൽ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ഫുക്രു പറഞ്ഞു. മുൻപ് എൻസിസി ക്യാമ്ബിൽ പോയപ്പോൾ അവിടെ വലിയ അടുക്കും ചിട്ടയും ആയിരുന്നെന്നും അതുപോലെ ബിഗ് ബോസിൽ അഡ്ജറ്റ് ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നതെന്നും ഫുക്രു പറഞ്ഞു. ബിഗ് ബോസിൽ വെച്ച് എന്ത് സംഭവിച്ചാലും അത് കൂളായി,ചിരിച്ചുകൊണ്ട് നേരിടുമെന്നും ഫുക്രു പുതിയ വീഡിയോയിൽ പറഞ്ഞു.