വിജ്ഞാന കേരളത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൈപുണി വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ‘ഫ്യൂവൽ ദി ഫ്യൂച്ചർ – സ്കിൽ അപ്പ്, ടീച്ച് അപ്പ് ‘ ഏകദിന ശില്പശാല സംഘടിപ്പിച്ചു

Spread the love

പത്തനംതിട്ട: വിജ്ഞാന കേരളത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൈപുണി വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്ലേസ്മെന്റ് ഓഫീസർമാർ, പ്രിൻസിപ്പൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സ്, വിദ്യാർത്ഥികൾ എന്നിവരുടെ പങ്കാളിത്തത്തോടെ “ഫ്യൂവൽ ദി ഫ്യൂച്ചർ – സ്കിൽ അപ്പ്, ടീച്ച് അപ്പ്  എന്ന പേരിൽ നടന്ന ശില്‍പശാല എം ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. പി ബി സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ നൈപുണി പദ്ധതിയുടെ ചെയർമാൻ ഡോ. സജി ചാക്കോ ഉദ്ഘാടന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം ജില്ലാ മിഷൻ കോഡിനേറ്റർ ഹരികുമാർ ബി ആമുഖപ്രഭാഷണം നടത്തി. എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ ഡോ. ആർ രാജശ്രീ എൻ എസ് എസ് ന്റെ പ്രാധാന്യം നൈപുണി വികസനത്തിൽ എന്ന വിഷയം അവതരിപ്പിച്ചു. വിജ്ഞാനകേരളം പി എം യൂ അംഗങ്ങളായ കെ സി രാജഗോപാൽ എക്സ് എംഎൽഎ, അജിത് കുമാർ ആർ എന്നിവര്‍ ആശംസകളും ജില്ലാ അക്കാദമിക് കോര്‍ഡിനേറ്റർ ഡോ. റാണി ആർ നായർ നന്ദിയും രേഖപ്പെടുത്തി.

മലയാള മനോരമ അസിസ്റ്റൻറ് എഡിറ്റർ വർഗീസ് സി. തോമസ് ‘ഫാക്റ്റ് ടു സ്റ്റോറി : ദി ആർട്ട്‌ ഓഫ് പവർഫുൾ വ്രറ്റിങ് ‘ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സ്കില്‍ സെൻറര്‍ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതി വിശദീകരണവും പ്രവര്‍ത്തനങ്ങളും സ്റ്റേറ്റ് കോഡിനേറ്റർ ഡോ. തോമസണ്‍ കെ അലക്സ് അവതരിപ്പിച്ചു. തുടർന്ന് നൈതിക് മാത്യു ഈപ്പൻ ‘ട്രാൻസ്ലേറ്റിംഗ് ടു ദി ലാംഗ്വേജ് ഓഫ് സ്ക്രീൻസ് ആൻഡ് സ്പീക്കേർസ്’ എന്ന വിഷയത്തിൽ ക്ളാസ്സ് നയിച്ചു. ജില്ലയിലെ 30 ല്‍ അധികം കോളേജുകളിൽ നിന്ന് 60 അദ്ധ്യാപകർ ഉൾപ്പെടെ നൂറിലധികം പേർ ശില്പശാലയിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group