video
play-sharp-fill

ഇന്ധന സെസിനെതിരെ പ്രതിഷേധം കടുപ്പിച്ച്‌ പ്രതിപക്ഷം; അംഗങ്ങള്‍ സഭയിലെത്തിയത് പ്ലക്കാര്‍ഡുമായി; സഭ ബഹിഷ്‌കരിച്ച്‌ സമരം വേണ്ടെന്ന് തീരുമാനം

ഇന്ധന സെസിനെതിരെ പ്രതിഷേധം കടുപ്പിച്ച്‌ പ്രതിപക്ഷം; അംഗങ്ങള്‍ സഭയിലെത്തിയത് പ്ലക്കാര്‍ഡുമായി; സഭ ബഹിഷ്‌കരിച്ച്‌ സമരം വേണ്ടെന്ന് തീരുമാനം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇന്ധന സെസിനെതിരെ നിയമസഭയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷത്തിന്റെ തീരുമാനം.

പ്ലെക്കാര്‍ഡുമായാണ് പ്രതിപക്ഷം അംഗങ്ങള്‍ സഭയിലെത്തിയത്.
ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളക്കരം വര്‍ധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തും. സഭ ബഹിഷ്‌കരിച്ച്‌ സമരം വേണ്ട എന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

സഭ ബഹിഷ്‌കരിച്ചാല്‍ അതിന്റെ ഗുണം ഭരണപക്ഷത്തിനാവുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഒരു വിഭാഗം എം.എല്‍.എമാര്‍ പ്രതിഷേധിക്കുമ്പോള്‍ മറ്റുള്ളവര്‍ ബജറ്റ് ചര്‍ച്ചയില്‍ അടക്കം സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പ്രതിപക്ഷ നേതാവ് ഇന്ന് സഭയില്‍ സമരപ്രഖ്യാപനം നടത്തും. വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ബുധനാഴ്ച ബജറ്റ് ചര്‍ച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച്‌ പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.