ഇന്ധന സെസ് കുറയുമോയെന്ന് ഇന്നറിയാം….! ബഡ്ജറ്റിന്മേലുള്ള പൊതുചര്‍ച്ചയില്‍ ധനമന്ത്രി അന്തിമ തീരുമാനം പ്രഖ്യാപിക്കും

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ബഡ്ജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്ക് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ മറുപടി പറയും.

പെട്രോളിയം സെസില്‍ ധനമന്ത്രി ഇളവ് പ്രഖ്യാപിക്കുമോയെന്ന് ഇന്നറിയാം. ഇന്ന് മൂന്നുമണിയോടെയാണ് ബഡ്‌ജറ്റിന്റെ പൊതുചര്‍ച്ചയിന്മേല്‍ കെ എന്‍ ബാലഗോപാല്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് രൂപ പെട്രോളിയം സെസ് ഏര്‍പ്പെടുത്തിയതടക്കമുള്ള നികുതിനിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച്‌ നാല് പ്രതിപക്ഷ അംഗങ്ങള്‍ സഭാകവാടത്തില്‍ സത്യഗ്രഹം തുടരുകയാണ്.

ഈ സാഹചര്യത്തില്‍ സെസ് രണ്ട് രൂപയില്‍ നിന്ന് ഒരു രൂപയാക്കി കുറച്ചാല്‍ ക്രെഡിറ്റ് പ്രതിപക്ഷത്തിന് കിട്ടും എന്നാണ് ഇടതുമുന്നണിയിലെ ചര്‍ച്ചകള്‍.

ഇളവിന് സാദ്ധ്യതയില്ലെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങളും ഇടതുകേന്ദ്രങ്ങളും നല്‍കുന്നത്. ബഡ്ജറ്റ് ചര്‍ച്ചയില്‍ ഭരണകക്ഷി അംഗങ്ങളെല്ലാം പെട്രോളിയം സെസിനെ ശക്തമായി പിന്തുണച്ചാണ് പ്രസംഗിച്ചത്.

കേരളത്തിന്റെ വരുമാനമാര്‍ഗത്തിന് കേന്ദ്രം തടയിടുമ്പോള്‍ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താനാണ് സെസ് അടക്കമുള്ള നടപടികളെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. സെസ് കുറയ്ക്കുന്നതിനെ ധനവകുപ്പ് ശക്തമായി എതിര്‍ക്കുകയാണ്.

സെസ് നില നിലനിര്‍ത്തി ഭൂമിയുടെ ന്യായവില വര്‍ദ്ധന 20 ശതമാനത്തില്‍ നിന്ന് പത്താക്കി കുറയ്ക്കുന്നതും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്.