ജനപക്ഷ ബജറ്റിന് എഫ്എസ്ഇടിഒ അഭിവാദ്യം അർപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോവിഡ് പ്രതിസന്ധിയിലും നാടിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ച് ജനപക്ഷബജറ്റ് അവതരിപ്പിച്ച ഇടതുമുന്നണി സർക്കാരിന് ജീവനക്കാരും അദ്ധ്യാപകരും അഭിവാദ്യം അർപ്പിച്ചു.

ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് ജില്ലയിലെ എല്ലാ ഓഫീസ് സമുച്ചയങ്ങളിലും അഭിവാദ്യപ്രകടനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു മുന്നിൽ നടത്തിയ പ്രകടനത്തെ കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും കുടിശ്ശിക ആയ ഡിഎ അനുവദിക്കുന്നതിനും ശമ്പളപരിഷ്‌കരണം ഏപ്രിലിൽ നടപ്പാക്കുന്നതിനും ബജറ്റിൽ തീരുമാനം എടുത്തിരുന്നു.