കോട്ടയം: പച്ചക്കറികളും പഴങ്ങളും തുടങ്ങി പലതരം സാധനങ്ങള്‍ അടുക്കളയില്‍ ഉണ്ടാകും. എന്നാല്‍ ഇതെല്ലാം എവിടെ സൂക്ഷിക്കണമെന്നത് പലരിലും ആശയകുഴപ്പം ഉണ്ടാക്കുന്നു.
ഒന്ന് ഉറപ്പാണ് എവിടെ വെച്ചാലും സൂക്ഷിക്കേണ്ട രീതിയില്‍ സാധനങ്ങള്‍ വെച്ചിട്ടില്ലെങ്കില്‍ ഇവ എളുപ്പത്തില്‍ കേടായിപ്പോകുന്നു. അത്തരത്തില്‍ പെട്ടെന്ന് കേടായിപ്പോകുന്ന ഭക്ഷണ സാധനങ്ങളാണ് പച്ചക്കറികളും പഴവർഗ്ഗങ്ങളും. ഇവ മെറ്റല്‍ പാത്രത്തില്‍ നിങ്ങള്‍ സൂക്ഷിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിയാതെ പോകരുത്.
1. കടയില്‍ നിന്നുള്ള പലഹാരങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നതിനേക്കാളും നല്ലത് പോഷക ഗുണങ്ങളുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. ശരിയായ രീതിയില്‍ പച്ചക്കറികള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇത് പെട്ടെന്ന് കേടായിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.
3. മുറിച്ചുവെച്ച പച്ചക്കറിയും പഴങ്ങളും വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
4. അസിഡിറ്റിയുള്ള പഴങ്ങളും പച്ചക്കറികളും മെറ്റല്‍ പോലുള്ള പാത്രങ്ങളില്‍ സൂക്ഷിക്കാൻ പാടില്ല. ഇത് മെറ്റലുമായി പ്രതിപ്രവർത്തനം ഉണ്ടാവാൻ കാരണമാകുന്നു.
5. സാധനങ്ങള്‍ അലുമിനിയം, സ്റ്റീല്‍, കോപ്പർ തുടങ്ങിയ പാത്രങ്ങളില്‍ സൂക്ഷിക്കുന്നവരുണ്ട്. എല്ലാത്തരം മെറ്റലുകളിലും പ്രതിപ്രവർത്തനം ഉണ്ടാകാറില്ല.
6. ചില പഴങ്ങളില്‍ കൂടുതല്‍ അസിഡിറ്റി ഉണ്ടാകാറുണ്ട്. ഇത് നിങ്ങളുടെ ദഹനാരോഗ്യത്തെ ബാധിച്ചേക്കാം.
7. അതേസമയം സ്റ്റെയിൻലെസ് സ്റ്റീല്‍ പാത്രങ്ങളില്‍ പഴങ്ങള്‍ സൂക്ഷിക്കാൻ സുരക്ഷിതമാണ്. കാരണം ഇതില്‍ കുറഞ്ഞ പ്രതിപ്രവർത്തനം മാത്രമാണ് സംഭവിക്കുന്നത്.
8. അലുമിനിയം, കോപ്പർ തുടങ്ങിയ പാത്രങ്ങളില്‍ പഴങ്ങള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാം. കാരണം പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന അസിഡിറ്റി ഇതിന്റെ നിറത്തില്‍ വ്യത്യാസം ഉണ്ടാക്കുകയും പഴങ്ങള്‍ കേടായിപ്പോകാനും സാധ്യതയുണ്ട്.
9. ചില പാത്രങ്ങളില്‍ ബിസ്‌ഫെനോള്‍ എ അടങ്ങിയിട്ടുണ്ടാവും. ഇത്തരം പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ഒഴിവാക്കാം. ബിപിഎ ഫ്രീ എന്ന് ലേബല്‍ ചെയ്തിട്ടുള്ള പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.