നല്ല തണുത്ത ഫ്രൂട്ട് സാലഡ് കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്? കിടിലൻ റെസിപ്പി ഇതാ

Spread the love

കോട്ടയം: നല്ല തണുത്ത ഫ്രൂട്ട് സാലഡ് കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. വീട്ടില്‍ തയാറാക്കാവുന്ന ഫ്രൂട്ട് സലാഡ് രുചി പരിചയപ്പെടാം.

video
play-sharp-fill

ചേരുവകള്‍

പഴങ്ങള്‍ – ആവശ്യത്തിന്
പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍
പാല്‍ – 5 ടേബിള്‍ സ്പൂണ്‍
വനില എസൻസ് – 1 ടീസ്പൂണ്‍
ഐസ്ക്രീം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയാറാക്കുന്ന വിധം

പഴങ്ങള്‍ എല്ലാം മുറിച്ച്‌ അതിലേക്ക് പാല്‍,പഞ്ചസാര,വാനില എസൻസ്, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് സെറ്റ് ആവാൻ ഫ്രിജില്‍ 15 മിനിറ്റ് വയ്ക്കുക. ആ സമയം കൊണ്ട് പൈനാപ്പിള്‍ ജ്യൂസ് അല്ലെങ്കില്‍ മാങ്ങാ ജ്യൂസ് തയാറാക്കി തണുക്കാൻ വയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞാല്‍ ഒരു ഗ്ലാസില്‍ പഴങ്ങള്‍, ഐസ്ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയർ ആയി സെറ്റ് ചെയ്തെടുത്താല്‍ ഹോം മെയ്ഡ് ഫ്രൂട്ട് സലാഡ് റെഡി.