video
play-sharp-fill

പഴങ്ങളും പച്ചക്കറികളും ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടു വരികയും ഉപയോഗിക്കാൻ പറ്റാതാവുകയും ചെയ്യുന്നു; പഴങ്ങളും പച്ചക്കറികളും കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ!

പഴങ്ങളും പച്ചക്കറികളും ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടു വരികയും ഉപയോഗിക്കാൻ പറ്റാതാവുകയും ചെയ്യുന്നു; പഴങ്ങളും പച്ചക്കറികളും കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ!

Spread the love

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സാധനങ്ങളാണ്  പച്ചക്കറികളും പഴവർഗ്ഗങ്ങളും. അതിനാൽ തന്നെ അവ വാങ്ങുമ്പോൾ എപ്പോഴും അധികമായി വാങ്ങി സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ശരിയായ രീതിയിൽ ഇത് സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടുവരുകയും പിന്നീട് ഉപയോഗിക്കാൻ കഴിയാതെയാവുകയും ചെയ്യും. കേടുവന്ന പച്ചക്കറികൾ ഉപേക്ഷിക്കാനല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും ഉണ്ടാവുകയുമില്ല.

പച്ചക്കറി പഴവർഗ്ഗങ്ങൾ കേടുവരുന്നതിനുള്ള പ്രധാന കാരണം ഇവ ഒരുമിച്ച് സൂക്ഷിക്കുന്നത് കൊണ്ടാണ്. ഇതിൽ ഉണ്ടാകുന്ന എത്തിലീൻ വാതകം പച്ചക്കറികളെ പെട്ടെന്ന് കേടുവരുത്തുന്നു. തക്കാളി, ആപ്പിൾ, പഴം, അവക്കാഡോ, പ്ലംസ് തുടങ്ങിയ പച്ചക്കറിയിലും പഴവർഗ്ഗങ്ങളിലുമാണ് ഈ വാതകം കാണപ്പെടുന്നത്. അതിനാൽ തന്നെ ഇത് കേടുവരാതിരിക്കാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി.

ആപ്പിൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂടിയില്ലാത്ത പാത്രത്തിലാക്കി ആപ്പിൾ അടുക്കളയിൽ തന്നെ സൂക്ഷിക്കാവുന്നതാണ്. എന്നാൽ നേരിട്ട് സൂര്യപ്രകാശമടിക്കുന്നത് ഒഴിവാക്കണം. ഇനി ഫ്രഷ് ആയിരിക്കണമെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പേപ്പറിൽ പൊതിഞ്ഞ് വായു സഞ്ചാരമുള്ള പ്ലാസ്റ്റിക് ബാഗിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആഴ്ച്ചകളോളം ഇത് കേടുവരാതെയിരിക്കും.

പഴം 

ഉടനെ കഴിക്കാനല്ലെങ്കിൽ അധികം പഴുക്കാത്ത പഴങ്ങൾ വാങ്ങുന്നതാണ് നല്ലത്. എന്നാൽ മറ്റ് പഴവർഗ്ഗങ്ങൾക്കൊപ്പം പഴം സൂക്ഷിക്കാൻ പാടില്ല. കാരണം ഇതിൽ കൂടുതൽ എത്തിലീൻ വാതകം അടങ്ങിയിട്ടുണ്ട്. കൂടാതെ സൂര്യപ്രകാശമടിച്ചാൽ ഇവ പെട്ടെന്ന് പഴുക്കാനും സാധ്യതയുണ്ട്. അതിനാൽ തന്നെ പഴം പ്രത്യേകം പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

ബീറ്റ്റൂട്ട് 

ബീറ്റ്റൂട്ട് കഴുകി സൂക്ഷിക്കുന്ന രീതി ഒഴിവാക്കാം. കാരണം ഇതിൽ ഈർപ്പമുണ്ടായാൽ പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്. തണുപ്പുള്ള ഈർപ്പമില്ലാത്ത സ്ഥലങ്ങളിലാണ് ബീറ്റ്റൂട്ട് സൂക്ഷിക്കേണ്ടത്. അതേസമയം അടച്ച് സൂക്ഷിക്കുന്ന രീതി ഒഴിവാക്കാം. നല്ല വായുസഞ്ചാരമുള്ള സ്ഥലത്തോ ഫ്രിഡ്ജിലോ ബീറ്റ്റൂട്ട് സൂക്ഷിക്കാവുന്നതാണ്. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ബീറ്റ്റൂട്ട് രണ്ട് മാസംവരെ കേടുവരാതിരിക്കും.

ക്യാരറ്റ്

കഴിക്കുന്നതിന് മുമ്പല്ലാതെ ക്യാരറ്റ് കഴുകാൻ പാടില്ല. ഇതിൽ ഈർപ്പമുണ്ടായാൽ ക്യാരറ്റ് പെട്ടെന്നു കേടായിപ്പോകും. ദീർഘകാലത്തേക്ക് കേടുവരാതിരിക്കാൻ ക്യാരറ്റ് എപ്പോഴും ഈർപ്പമില്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കാവുന്നതാണ്. പേപ്പർ ടവലിലോ വായു കടക്കാത്ത പാത്രത്തിലാക്കിയോ ഫ്രിഡ്ജിൽ സൂക്ഷിക്കാം.