നിങ്ങൾ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നവരാണോ? കഴിച്ചാല്‍ തലകറക്കവും ക്ഷീണവും, ഡ്രാഗണ്‍ ഫ്രൂട്ടില്‍ ഒളിഞ്ഞിരിക്കുന്ന ചില അപകടങ്ങള്‍ ഇവയൊക്കെയാണ്; സൂക്ഷിച്ചില്ലേ പണി കിട്ടും

Spread the love

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികൾക്കിടയിൽ പ്രിയങ്കരമായി മാറിയ ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്.

പണ്ട് ഇറക്കുമതി ചെയ്‌തിരുന്ന ഈ വിദേശ പഴം, ഇപ്പോൾ നമ്മുടെ നാട്ടിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ എല്ലാ പ്രദേശങ്ങളിലെയും ആളുകൾക്ക് ഇത് ലഭ്യമാണ്. ഡ്രാഗൺ ഫ്രൂട്ടിന് അതിശയകരമായ നിരവധി പോഷകങ്ങൾ ഉണ്ടെന്ന് വിദഗ്‌ധർ പറയുന്നു.

മനുഷ്യന്‍റെ ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് നാരുകൾ അത്യന്താപേക്ഷിതമാണ്. ഈ നാരുകൾ ഡ്രാഗൺ ഫ്രൂട്ടിൽ ധാരാളമുണ്ട്. കൂടാതെ ഇരുമ്പ്, സിങ്ക്, പ്രോട്ടീൻ, ഫോസ്‌ഫറസ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈ പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഡ്രാഗൺ ഫ്രൂട്ട് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പഠനം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇത്രയധികം ആരോഗ്യഗുണങ്ങളുണ്ടെങ്കിലും ചില ദോഷങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ 7 സൈഡ് ഇഫ്ക്‌ട്‌സ്

1.രക്തസമ്മര്‍ദം
ഉയര്‍ന്ന രക്തസമ്മര്‍ദം പെട്ടെന്ന് കുറയ്ക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് മികച്ചതാണ്, നേരെമറിച്ച്‌ കുറഞ്ഞ രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഇത് അപകടമാകാം. ഇത് തലകറക്കം, ക്ഷീണം, അവശത എന്നിവയിലേക്ക് നയിക്കാം.

2.ദഹന പ്രശ്‌നങ്ങള്‍
ഡ്രാഗണ്‍ ഫ്രൂട്ടില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തേണ്ടതാണ്, എന്നാല്‍ എന്‍ഐഎച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് അമിതമായി കഴിക്കുന്നത് വയറ്റില്‍ ബ്ലോട്ടിങ്, ഗ്യാസ്, വയറിളക്കം, ദഹനത്തേട്, വയറു വേദന എന്നിവയ്ക്ക് കാരണമാകാമെന്ന് കണ്ടെത്തി. ദഹന പ്രശ്‌നങ്ങള്‍ മുന്‍പ് ഉള്ളവര്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

3.ശരീരഭാരം കൂട്ടാം
മറ്റ് പഴങ്ങളെ അപേക്ഷിച്ച്‌ ഡ്രാഗണ്‍ ഫ്രൂട്ടില്‍ കലോറി കുറവാണെങ്കിലും അതില്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കാനും കലോറി കൂട്ടാനും കാരണമാകും. ഇത് ശരീരഭാരം കൂടുന്നതിലേക്ക് നയിക്കാം. ഡ്രാഗണ്‍ ഫ്രൂട്ട് പ്രോട്ടീന്‍ റിച്ച്‌ ആയ ഭക്ഷണത്തിനൊപ്പം കഴിക്കുന്നതാണ് നല്ലത്.

4.പ്രമേഹം
ഡ്രാഗണ്‍ ഫ്രൂട്ടില്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. പ്രമേഹമുള്ളവരില്‍ അമിതമായി ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ സ്‌പൈക്ക് ഉണ്ടാക്കാം. ആരോഗ്യകരമായ കൊഴുപ്പ് അല്ലെങ്കില്‍ പ്രോട്ടീന്‍ റിച്ച്‌ ആയ ഭക്ഷണങ്ങള്‍ക്കൊപ്പം ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാന്‍ ശ്രദ്ധിക്കുക.

5.അലര്‍ജി
അപൂര്‍വമാണെങ്കിലും ഡ്രാഗണ്‍ ഫ്രൂട്ട് അലര്‍ജി ഉണ്ടാക്കാം. റിസര്‍ച്ച്‌ ഗേറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉണ്ടാകുന്ന അലര്‍ജി ചര്‍മത്തില്‍ ചൊറിച്ചില്‍, തിണര്‍പ്പ്, നീര്‍വീക്കം, ശ്വസതടസം ചില ഗുരുതര സന്ദര്‍ഭങ്ങളില്‍ അപസ്മാരം വരെ ഉണ്ടാകാം.

6.മൂത്രത്തിന്റെ നിറം മാറാം
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ചുവന്ന ഇനം കഴിക്കുന്നത് ചിലപ്പോള്‍ നിങ്ങളുടെ മൂത്രത്തിന് നിറം പിങ്ക് അല്ലെങ്കില്‍ ചുവപ്പാകാന്‍ കാരണമാകും. ഇത് ഗുരുതരമല്ലെങ്കിലും ചില പോഷക അസന്തുലിതാവസ്ഥ ഉണ്ടാക്കാം.

7.മരുന്നുകളോടുള്ള പ്രതികരണം
ചില മരുന്നുകളോട് ഡ്രാഗണ്‍ ഫ്രൂട്ട് പ്രതികരിക്കാം. പ്രത്യേകിച്ച്‌, രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും കഴിക്കുന്ന മരുന്നുകള്‍. ഇത് മരുന്നുകളുടെ ഫലം കുറയ്ക്കാം.