ചെറു മധുരവും ചെറു പുളിയും, ഔഷധഗുണങ്ങളാൽ സമ്പന്നം; ഉൾക്കാട്ടിൽ നിന്നെത്തിയ പഴം ഇപ്പോൾ നാട്ടിലെ താരം; കിലോയ്ക്ക് 300 രൂപ

Spread the love

ഒരു കാലത്ത് ഉൾക്കാടുകളിലൊതുങ്ങിയിരുന്ന മുട്ടിക്ക ഇപ്പോൾ നാട്ടിൽ താരമായിരിക്കുകയാണ്. മുട്ടികായൻ, മുട്ടിപ്പുളി, കുന്തപഴം, മുട്ടിപ്പഴം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ വനവിഭവം ആളുകളിപ്പോൾ വീട്ടുമുറ്റങ്ങളിലും വെച്ചു പിടിപ്പിക്കാൻ തുടങ്ങി.

പശ്ചിമഘട്ടത്തില്‍ തനത് സ്പീഷ്യസില്‍പ്പെട്ട അപൂർവ മരമാണ് ഇത്. പഴം മൂട് വരെ കായ്ക്കുന്നതുകൊണ്ടാണ് മുട്ടിക്ക എന്ന പേര് വന്നത്. വൃക്ഷത്തിന്റെ തടിയിലാണ് ഫലമുണ്ടാകുന്നത്. കുരങ്ങ്, കരടി, മലയണ്ണാൻ എന്നിവരുടെ ഇഷ്ടഭക്ഷണമാണ് മുട്ടിപ്പഴം.

പാലോട്, മടത്തറ, ഭരതന്നൂർ കാടുകളില്‍ സുലഭമായിരുന്ന മുട്ടിക്കയ്‌ക്ക് സമീപകാലത്ത് വലിയ ഡിമാൻഡാണ്. മുൻപ് ആദിവാസികളായിരുന്നു ഇത് ശേഖരിച്ച്‌ നാട്ടില്‍ എത്തിച്ചിരുന്നത്. ഇപ്പോള്‍ ഇതിന്റെ തൈകള്‍ ഒട്ടുമിക്ക എല്ലാ നഴ്സറികളിലും ലഭ്യമാണ്. കട്ടിയുള്ള തോട് പൊട്ടിച്ച്‌ അകത്തുള്ള ജെല്ലി പോലുള്ള ഭാഗമാണ് ഭക്ഷിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറു മധുരവും ചെറു പുളിയുമുള്ള ഇവ ഏറെ ഔഷധ ഗുണമുള്ളതാണ്. നിലവിൽ, കിലോയ്ക്ക് 300 രൂപ വരെ മുട്ടിപ്പഴത്തിന് വിലയുണ്ട്.