play-sharp-fill
ചരിത്രത്തിലാദ്യമായി ഹൈക്കോടതി ജഡ്ജിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിംകോടതി

ചരിത്രത്തിലാദ്യമായി ഹൈക്കോടതി ജഡ്ജിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഴിമതിക്കേസിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.എൻ ശുക്ലക്കെതിരെ സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.മെഡിക്കൽ കോഴക്കേസിലെ ആരോപണ വിധേയനും അലഹബാദ് ഹൈക്കോടതി ജസ്റ്റിസുമായ എസ്.എൻ.ശുക്ലക്കെതിരെ അഴിമതിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സിബിഐയ്ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അനുമതി നൽകി.

ഇതാദ്യമായാണ് ഒരു സിറ്റിംഗ് ജഡ്ജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ സിബിഐക്ക് സുപ്രീം കോടതി ചീഫ്ജസ്റ്റിസ് അനുമതി നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിറ്റിംഗ് ജഡ്ജികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻറെ അനുമതി വേണം. അതുകൊണ്ടുതന്നെ സിബിഐ ഇക്കാര്യമുന്നയിച്ച് സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു.

മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ മെഡിക്കൽ കോളേജുകളെ സഹായിച്ചുവെന്നാണ് ശുക്ലയ്‌ക്കെതിരെയുള്ളആരോപണം.

സുപ്രീം കോടതിയുടെ ഉത്തരവുകളെ മറികടന്ന് സ്വകാര്യ മെഡിക്കൽ കോളേജിൽ വിദ്യാർഥി പ്രവേശനത്തിനുള്ള സമയപരിധി നീട്ടി നൽകിയ സംഭവത്തിലാണ് സിബിഐ ശുക്ലയ്‌ക്കെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുക.

2017 ൽ ശുക്ലക്കെതിരെ ആരോപണം ഉണ്ടായപ്പോൾ അന്നത്തെ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാരുടെ പാനൽ രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിന്നു. അന്വേഷണ സമിതി ആരോപണങ്ങൾ ശരിയാണന്ന് കണ്ടെത്തുകയും ചെയ്തു.

അന്വേഷണ സമിതിയുടെ ആവശ്യപ്രകാരം രാജിവേക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യണമെന്ന് ദീപക് മിശ്ര ആവശ്യപ്പെട്ടെങ്കിലും ശുക്ല വഴങ്ങിയില്ല തുടർന്ന് 2018 മുതൽ ജുഡീഷ്യൽ ചുമതലകളിൽ നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തുകയായിരുന്നു.