video
play-sharp-fill

ആദ്യ സൈറൻ മുഴങ്ങി ; ഫ്‌ളാറ്റുകൾ തകർന്നടിയാൻ ഇനി നിമിഷങ്ങൾ മാത്രം

ആദ്യ സൈറൻ മുഴങ്ങി ; ഫ്‌ളാറ്റുകൾ തകർന്നടിയാൻ ഇനി നിമിഷങ്ങൾ മാത്രം

Spread the love

സ്വന്തം ലേഖിക

കൊച്ചി: കുണ്ടന്നൂർ-തേവര റോഡിനടുത്ത് തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച രണ്ട് ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള ആദ്യ സൈറൻ മുഴങ്ങി തകർന്നടിയാൻ ഇനി മിനിട്ടുകൾ മാത്രം ബാക്കി. 19 നിലയുള്ള ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, നെട്ടൂരിലെ ആൽഫ സെറീൻ ഇരട്ടക്കെട്ടിടം എന്നിവയാണ് നിമിഷങ്ങളുടെ ഇടവേളയിൽ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുക. ഇന്ന് രാവിലെ 11 മണിക്ക് എച്ച്.ടുഒ ഫ്‌ലാറ്റിൽ ആദ്യ സ്‌ഫോടനം നടക്കും. 11.05 ന് തന്നെ ആൽഫ സെറീൻ ഫ്‌ലാറ്റ് സമുച്ചയവും പൊളിക്കും. സമയക്രമത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ടായേക്കാമെന്നാണ് അനൗദ്യോഗിക വിവരം.

അതേസമയം, ഫ്‌ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ പരിധിയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. ഒൻപതു മണിയോടെ ഓരോ കെട്ടിടത്തിൽനിന്നും ആളുകൾ പൂർണമായും ഒഴിഞ്ഞുപോയെന്ന് പൊലീസ് ഉറപ്പാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേഖലയിൽ രാവിലെ 9 മുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഇടറോഡുകളിലും ദേശീയപാതയിലും തേവര-കുണ്ടന്നൂർ റോഡിലും ഗതാഗത നിയന്ത്രണമുണ്ട്.
ഉദ്യോഗസ്ഥരെത്തി അവസാനവട്ട പരിശോധനകൾ നടത്തി. ഫ്‌ലാറ്റുകളുടെ 100 മീറ്റർ മാറി സ്ഥാപിച്ച ബ്ലാസ്റ്റ് ഷെഡുകളിൽനിന്ന് എക്‌സ്‌പ്ലോഡർ അമർത്തുമ്പോഴാണ് നിയന്ത്രിതസ്‌ഫോടനം നടക്കുക.

പരിസരവാസികളുടെ ശ്രദ്ധക്ക്:
– എല്ലാ ഒരുക്കത്തിൻറെയും മുന്നറിയിപ്പെന്നോണം മൂന്ന് തവണ സൈറണുകൾ പ്രദേശത്ത് മുഴങ്ങും.
– 10.30 – എല്ലാ ചെറുറോഡിലും ഗതാഗതം നിരോധിക്കും.
– 10.55 – ദേശീയപാത തേവര-കുണ്ടന്നൂർ റോഡിൽ ഗതാഗത നിരോധനം.
– 11നും 11.05നും ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ സ്‌ഫോടനം നടത്തിയ ശേഷം 11.15 ഓടെ സാഹചര്യത്തിനനുസരിച്ച് ദേശീയപാത തേവര-കുണ്ടന്നൂർ റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കും.
-11.45 – ചെറുറോഡുകളെല്ലാം തുറന്നുകൊടുക്കും
– ജനങ്ങൾക്ക് വീടുകളിലേക്ക് തിരികെ മടങ്ങാൻ അനുമതി നൽകും.