video
play-sharp-fill

ഏപ്രില്‍ ഒന്ന് മുതല്‍ ഒടിടി റിലീസിൽ നിയന്ത്രണം; തിയേറ്ററുകളില്‍ നിന്ന് പ്രതികരണങ്ങള്‍ എടുക്കുന്നതും വിലക്കും; പുതിയ നിര്‍ദ്ദേശവുമായി ഫിലിം ചേംബര്‍

ഏപ്രില്‍ ഒന്ന് മുതല്‍ ഒടിടി റിലീസിൽ നിയന്ത്രണം; തിയേറ്ററുകളില്‍ നിന്ന് പ്രതികരണങ്ങള്‍ എടുക്കുന്നതും വിലക്കും; പുതിയ നിര്‍ദ്ദേശവുമായി ഫിലിം ചേംബര്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഏപ്രില്‍ ഒന്നുമുതല്‍ സിനിമകളുടെ ഒ ടി ടി റിലീസില്‍ നിയന്ത്രണം വരുമെന്ന് ഫിലിം ചേംബര്‍.

കൂടാതെ സിനിമാതിയേറ്ററുകളില്‍ നിന്ന് പ്രതികരണങ്ങള്‍ എടുക്കുന്നതും വിലക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ അസോസിയേഷന്റേതാണ് തീരുമാനം. സിനിമകള്‍ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷമേ ഒ ടി ടി റിലീസ് അനുവദിക്കൂ.

മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവച്ച സിനിമകള്‍ക്ക് മാത്രം ഇളവ് അനുവദിക്കും.

തിയേറ്ററില്‍ നിന്നിറങ്ങുന്ന പ്രേക്ഷരില്‍ നിന്ന് റിവ്യൂ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് സിനിമയുടെ മൊത്തത്തിലുള്ള കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്നും ഫിലിം ചേംബര്‍ അറിയിച്ചു.
ഈ കാരണത്താലാണ് തിയേറ്റര്‍ റിവ്യൂ വിലക്കാന്‍ ധാരണയായത്.