
മഴക്കാലമായാല്‍ പല ഇഴജന്തുക്കളും വീടിനുളളില്‍ പ്രവേശിക്കാൻ സാദ്ധ്യത കൂടുതലാണ്. മഴക്കാലത്ത് സ്ഥിരമായി കാണുന്ന ജീവിയാണ് തവള. ഉപദ്രവകാരിയല്ലെങ്കിലും തവള കാണുമ്പോൾ ചിലർക്ക് അസ്വസ്ഥതയും പേടിയുമൊക്കെ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
വീടിനുളളിലേക്ക് വരുന്ന തവളകളെ എളുപ്പത്തില്‍ തുരത്താൻ ഒരു ഉഗ്രൻ വഴി പരിചയപ്പെടുത്താം.
തവള ഇരിക്കുന്ന ഭാഗത്തോ തവളയുടെ ശരീരത്തിലോ ഉപ്പ് വിതറിയാല്‍ മതി. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ തവളയ്ക്ക് നിർജലീകരണം പോലുളള അവസ്ഥ ഉണ്ടാകുകയും അത് വീടിനുളളില്‍ നിന്ന് പോകുകയും ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊരു മാർഗം കൂടി പരിചയപ്പെടാം. അതിന് സോപ്പ്പൊടിയും, വിനാഗിരിയും, വെള്ളവും, ഉപ്പും മാത്രം മതി. ഒരു പാത്രത്തില്‍ സോപ്പ്പൊടിയോ സോപ്പ് ലിക്വിഡോ എടുക്കുക. ഇതിലേക്ക് വെള്ളം എത്ര എടുക്കുന്നുവോ അതേ അളവില്‍ വിനാഗിരിയും ഒപ്പം നാല് സ്പൂണ്‍ ഉപ്പും ചേർക്കുക. ഉപ്പും സോപ്പ്പൊടിയും നന്നായി അലിയുന്നത് വരെ മിക്സ് ചെയ്ത് ഈ മിശ്രിതം സ്‌പ്രേ ബോട്ടിലാക്കി ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ ഒരു പരിധി വരെ തവളയുടെ ശല്യം ഒഴിവാക്കാൻ സാധിക്കും.