
മഴക്കാലമായാൽ പല ജന്തുക്കളും വീടിനുളളില്‍ പ്രവേശിക്കാൻ സാദ്ധ്യത കൂടുതലാണ്.അവയോടൊപ്പം തന്നെ മഴക്കാലത്ത് നമ്മുടെ വീടിനുളളിലും ശുചിമുറികള്ക്കുളളിലും സ്ഥിരമായി കാണുന്ന ജീവിയാണ് തവള. ഉപദ്രവകാരിയല്ലെങ്കിലും തവള കാണുമ്ബോള്‍ ചിലർക്ക് അസ്വസ്ഥതയും പേടിയുമൊക്കെ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കൂടുതല്‍ സമയവും ഒട്ടുമിക്കവരും വീടിനുളളില്‍ തന്നെയാണ്. ഈ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാൻ സാധിക്കും.
വീടിനുളളിലേക്ക് വരുന്ന തവളകളെ എളുപ്പത്തില്‍ തുരത്താൻ ഒരു ഉഗ്രൻ വഴി പരിചയപ്പെടുത്താം. തവള ഇരിക്കുന്ന ഭാഗത്തോ തവളയുടെ ശരീരത്തിലോ ഉപ്പ് വിതറിയാല്‍ മതി. ഇത്തരത്തില്‍ ചെയ്യുമ്ബോള്‍ തവളയ്ക്ക് നിർജലീകരണം പോലുളള അവസ്ഥ ഉണ്ടാകുകയും അത് വീടിനുളളില്‍ നിന്ന് പോകുകയും ചെയ്യും.
മറ്റൊരു മാർഗം കൂടി പരിചയപ്പെടാം. അതിന് സോപ്പ്പൊടിയും, വിനാഗിരിയും, വെള്ളവും, ഉപ്പും മാത്രം മതി. ഒരു പാത്രത്തില്‍ സോപ്പ്പൊടിയോ സോപ്പ് ലിക്വിഡോ എടുക്കുക. ഇതിലേക്ക് വെള്ളം എത്ര എടുക്കുന്നുവോ അതേ അളവില്‍ വിനാഗിരിയും ഒപ്പം നാല് സ്പൂണ്‍ ഉപ്പും ചേർക്കുക. ഉപ്പും സോപ്പ്പൊടിയും നന്നായി അലിയുന്നത് വരെ മിക്സ് ചെയ്ത് ഈ മിശ്രിതം സ്പ്രേ ബോട്ടിലാക്കി ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ ഒരു പരിധി വരെ തവളയുടെ ശല്യം ഒഴിവാക്കാൻ സാധിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group