play-sharp-fill
അടിച്ച് മൂത്ത് സുഹൃത്തിന്റെ വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ

അടിച്ച് മൂത്ത് സുഹൃത്തിന്റെ വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക

കൊല്ലം: സുഹൃത്തിന്റെ വീട് തീയിട്ട് നശിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം തൃക്കോവിൽവട്ടം മുഖത്തല രജനി ഭവനിൽ രാജീവ് ഫെർണാണ്ടസിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് മൂഴി സ്വദേശി ഷിയാസിന്റെ വീടാണ് ഫെബ്രുവരി 2 ന് രാത്രി രാജീവ് ഉൾപ്പെട്ട സംഘം തീയിട്ട് നശിപ്പിച്ചത്. 50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്.

ഗൾഫിൽ ഒരുമിച്ച് ബിസിനസ് ചെയ്യുകയായിരുന്നു ഷിയായും രാജീവും മറ്റൊരു പ്രതിയായ ജോർജും.എന്നാൽ കുറച്ചു കാലം മുൻപ് ആ ബിസിനസ് ബന്ധം തെറ്റിപ്പിരിഞ്ഞു.അതിലുള്ള വൈരാഗ്യം തീർക്കാനാണ് രാജീവ് ഷിയാസിന്റെ വീട് തീയിട്ട് നശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; കൊല്ലം മങ്ങാട് സ്വദേശികളായ ജോർജ്, പ്രജിത്ത്, ഷിയാസ് എന്നിവർ ഗൾഫിൽ അനധികൃത ബിസിനസ് നടത്തുകയായിരുന്നു.ഇതിനിടെ ജോർജിന്റെ ജോലിക്കാരൻ ജയിലിലായി. ഇത് ഷിയാസ് ഒറ്റി കൊടുത്തതാണെന്ന് ആരോപിച്ചായിരുന്നു ഇവരുടെ പകപോക്കൽ. ഫെബ്രുവരി 2-ാം തിയതി രാത്രി രാജീവ് നന്നായി മദ്യപിച്ചിരുന്നു.അടിച്ചു മൂത്തിരുന്ന രാജീവും മറ്റു സുഹൃത്തുക്കളുമായി  ഷിയാസിന്റെ മൂഴിയിലെ വീട്ടിലെത്തുകയായിരുന്നു.ജോർജിന്റെ അറിവോടെയും നേതൃത്വത്തോടെയും ആയിരുന്നു ഷിയാസിന്റെ വീടിന് നേരെയുള്ള അക്രമം.ഈ കേസിൽ അഞ്ച് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. സൂത്രധാരന്മാരായ 3 പ്രതികൾ ഇപ്പോഴും വിദേശത്താണ്.