
കാസർഗോഡ് യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് തിരയുന്ന സുഹൃത്തുക്കൾ തൂങ്ങി മരിച്ച നിലയിൽ
സ്വന്തം ലേഖകൻ
കാസർഗോഡ്: കുമ്പള നായക്കാപ്പിലെ ഹരീഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരയുന്ന സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള കൃഷ്ണ നഗർ സ്വദേശി റോഷൻ(18) മണി(19) എന്നിവരെയാണ് വീടിന് സമീപത്തെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടു കൂടിയാണ് ഇരുവരെയും രണ്ട് മരങ്ങളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച നായ്ക്കാപ്പിലെ ഓയിവൽ മില്ലിലെ തൊഴിലാളിയായ ഹരീഷ് വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ പ്രധാന പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ശ്രീകുമാറെന്നയാളുടെ സുഹൃത്തുക്കളാണ് തൂങ്ങിമരിച്ച റോഷനും, മണിയും. ഹരീഷ് കൊല്ലപ്പെട്ട ദിവസം ശ്രീകുമാറിനൊപ്പം ഇരുവവരും ശ്രീകുമാറിനൊപ്പം കാറിൽ യാത്രചെയ്യുന്നത് കണ്ടിരുന്നതായി പ്രദേശവാസികൾ പൊലീസിൽ മൊഴി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഷനും മണിയും മരിക്കുന്നതിന് തൊട്ടു മുമ്പും ശ്രീകുമാർ ഇവരോടൊപ്പം ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹരീഷ് കൊവപാതകവുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കുമോ എന്ന ഭയമായിരിക്കാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇൻക്വിസ്റ്റ് നടത്തിയ ശേഷം കൊവിഡ് പരിശോധനക്കായി മൃതദേഹങ്ങൾ കാസർഗോഡ് മെഡിക്കൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.