play-sharp-fill
സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ പെൺകുട്ടിയുമായി ത്രികോണപ്രണയം; നടുറോഡിൽ കൂട്ടുകാർ തമ്മില്‍ തല്ല്; പെൺകുട്ടിയെ കൊണ്ടുവന്ന ബൈക്ക് മറ്റൊരു ആൺ സുഹൃത്ത് അടിച്ച് തകർത്തു; സംഘർഷാവസ്ഥ നീണ്ടതോടെ പൊലീസെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വനിതാ സുഹൃത്തിനെ ചൊല്ലി നടുറോഡിൽ കൂട്ടുകാർ തമ്മില്‍ തല്ല്. പെൺകുട്ടിയെ കൊണ്ടുവന്ന ബൈക്ക് മറ്റൊരു ആൺ സുഹൃത്ത് അടിച്ച് തകർത്തു. മടുവൂർ പാറയിലാണ് സിനിമ രംഗങ്ങളെ വെല്ലുന്ന തല്ല് ഉണ്ടായത് .

ബാലരാമപുരം സ്വദേശികളായ രണ്ട് സുഹൃത്തുക്കൾ സോഷ്യൽ മീഡിയ വഴി കോട്ടയം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായി. ഒരു സുഹൃത്ത് പെൺകുട്ടിയുമായി ബൈക്കിൽ മുടവൂർപാറ ജംഗ്ഷനിൽ എത്തി. ഇത് മറ്റേ സുഹൃത്ത് കാണുകയും പരസ്പരം വാക്കേറ്റത്തിലാവുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പെൺകുട്ടിയെയും സുഹൃത്തിനെയും മർദ്ദിച്ചു. ബൈക്ക് തകർത്തു. സംഘർഷാവസ്ഥ നീണ്ടതോടെ നാട്ടുകാർ പ്രകോപിതനായ യുവാവിനെ പിടിച്ചു വച്ച ശേഷം പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തു.