
രാവിലെ തിരക്ക് പിടിച്ച സമയത്ത് ഭർത്താവിനും കുട്ടികൾക്കും ഒക്കെ ജോലിക്കും സ്കൂളിലേക്കും കൊണ്ടുപോകാൻ പെട്ടെന്നൊരു ഫ്രൈഡ് റൈസ് ഉണ്ടാക്കിയാലോ?
റെസിപ്പി ഇതാ :
ആവശ്യമായ ചേരുവകൾ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇഞ്ചി – 1/4 ടീസ്പൂണ്‍
വെളുത്തുള്ളി – 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
സവാള – 2 എണ്ണം
തക്കാളി -1 എണ്ണം
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
മുളകുപൊടി 2/4 ടീസ്പൂണ്‍
ചിക്കൻ മസാല -1/4 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി 1/4 ടീസ്പൂണ്‍
മുട്ട -3 എണ്ണം
വേവിച്ച ചോറ് -2 കപ്പ്
മല്ലിയില- ഒരു പിടി
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചേർത്തു വഴറ്റാം. കൂട്ടിന്റെ നിറം മാറി വരുമ്ബോള്‍ സവാള ചേർത്തു വഴറ്റാം. സവാള വെന്തതിനു ശേഷം തക്കാളി കഷ്ണങ്ങളും, ഒപ്പം മഞ്ഞള്‍പ്പൊടി, മുളകുപൊടി, ചിക്കൻ മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കാം. ശേഷം വേവിച്ചെടുത്ത ചോറ് ചേർത്തിളക്കി യോജിപ്പിക്കാം. അടുപ്പണയ്ക്കുന്നതിനു മുമ്ബായി കുരുമുളകുപൊടിയും മല്ലിയിലയും വിതറാം. ടേസ്റ്റിയും ഇസിയുമായ ഫ്രൈഡ് റൈസ് റെഡി. ഇനി സെർവ് ചെയ്യാം.