ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ യുവാക്കൾ തമ്മിൽ  വാക്കേറ്റം, യുവാവിന് വെട്ടേറ്റു: സുഹൃത്ത്. അറസ്റ്റിൽ

Spread the love

 

തിരുവനന്തപുരം: ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കൾ തമ്മിലടിച്ചു യുവാവിന് വെട്ടേറ്റു. പോത്തൻകോട് കൊയ്ത്തൂർക്കോണം സ്വദേശി ശരത് (28) നാണ് വെട്ടേറ്റത്. സുഹൃത്ത് അണ്ടൂർക്കോണം സ്വദേശി വിപിനെ പോത്തൻകോഡ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചയാണ് സംഭവം.

 

മദ്യപാനത്തിനിടെ ഭാര്യയുമായുണ്ടായ തർക്കങ്ങളുടെ കാര്യം പറയുകയും വിപിന്‍റെ ഭാര്യയുമായി ശരത്തിന് ബന്ധമുണ്ടെന്നാരോപിച്ചാണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്നും പോലീസ് പറയുന്നു. ഇടത് ഉപ്പൂറ്റിയിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശരത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ശരത് പോത്തൻകോട് പോലീസിന് നൽകിയ മൊഴി പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടു പേരും പോത്തൻകോട് സ്റ്റേഷനിൽ വിവിധ കേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group