video
play-sharp-fill

യു​വാ​വ് ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വത്തിൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ ; സാ​മ്പ​ത്തി​ക ബാ​ധ്യ​ത തീ​ർ​ക്കാ​ൻ കൊലപാതകം നടത്തിയതെന്ന് പ്രാഥമിക വിവരം

യു​വാ​വ് ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വത്തിൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ ; സാ​മ്പ​ത്തി​ക ബാ​ധ്യ​ത തീ​ർ​ക്കാ​ൻ കൊലപാതകം നടത്തിയതെന്ന് പ്രാഥമിക വിവരം

Spread the love

കൊ​ച്ചി: മു​ന​മ്പ​ത്ത് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ സു​ഹൃ​ത്താ​യ സ​നീ​ഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.

പ്ര​തി​യു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത തീ​ർ​ക്കാ​നാ​ണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. മ​ഴു ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ വെ​ട്ടി കൊലപ്പെടുത്തുകയായിരുന്നു.

എറണാകുളം വൈപ്പിൻ മുനമ്പം സ്വദേശി സ്മിനു (44) ആണ് മരിച്ചത്. വീടിന്‍റെ കാര്‍ പോര്‍ട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീ​ട്ടി​ൽ ഇ​യാ​ള്‍ ഒ​റ്റ​യ്ക്കാ​ണ് താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group