ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ അപകടം; വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു; വീട്ടിലെ വാതിലും ജനലുമടക്കം തകര്‍ന്നു

Spread the love

കോഴിക്കോട്: ഉള്ളിയേരിയില്‍ വൻ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ നാശനഷ്ടങ്ങള്‍.

ഉള്ളിയേരിയിലെ ഒള്ളൂരിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് പൊട്ടിത്തെറി ഉണ്ടായത്. വടക്കേ കുന്നുമ്മല്‍ വാസുവിന്‍റെ വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ സമീപത്തുണ്ടായിരുന്ന വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു.
അടുക്കള ഭാഗത്താണ് ഫ്രിഡ്ജുണ്ടായിരുന്നത്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ വീടിനും കേടുപാടു സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുക്കളയിലെ സാധനങ്ങളും തകര്‍ന്നു. ജനല്‍ ചില്ലുകളടക്കം തകര്‍ന്നു. തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്.

തീ വേഗത്തില്‍ നിയന്ത്രണ വിധേയമാക്കാനായതിനാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പടര്‍ന്നില്ല. വീട്ടിലെ വാതിലും ജനലുമടക്കം തകര്‍ന്നു.