
ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു;വിഷവാതകം ശ്വസിച്ച് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു; കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നെത്തിയവരാണ് ദുരന്തത്തിനിരയായത്
ചെന്നൈ: ചെങ്കല്‍പ്പേട്ട് ഗുഡുവഞ്ചേരിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടുടമ ഗിരിജ, സഹോദരി രാധ, ബന്ധു രാജ്കുമാര്‍ എന്നിവരാണ് മരിച്ചത്.വിഷവാതകം ശ്വസിച്ചതാണ് മരണ കാരണം.
ഊരമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ആർ ആർ അപ്പാർട്ടുമെന്റിലാണ് അപകടമുണ്ടായത്. വെങ്കിട്ടരാമൻ എന്നയാളുടെ പേരിലുള്ളതാണ് ഈ അപ്പാർട്ടുമെന്റ്. കഴിഞ്ഞവർഷം ഇയാൾ മരിച്ചിരുന്നു. ഇയാളുടെ ഭാര്യ ഗിരിജയടക്കമുള്ള ബന്ധുക്കൾ ദുബായിലാണ് താമസം. വെങ്കിട്ടരാമന്റെ ചരമവാർഷികാചരണത്തിനുവേണ്ടിയാണ് കഴിഞ്ഞദിവസം ഇവർ നാട്ടിലെത്തിയത്. ഇതിനിടെയാണ് ദുരന്തം ഉണ്ടായത്.
ഉച്ചത്തിലുള്ള സ്ഫോടനശബ്ദം കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കുംമൂവരും മരിച്ചിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഷാേർട്ട് സർക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
