
കോഴിക്കോട്: താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് തുറന്നാല്‍ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി വീട്ടമ്മമാർ. തിരഞ്ഞെടുപ്പില്‍ കൃത്യമായ മറുപടി നല്‍കുമെന്നും വീട്ടമ്മമാർ പറയുന്നു.
അതേസമയം മാലിന്യസംസ്കരണ യൂണിറ്റ് തുറക്കുന്ന കാര്യത്തില്‍ ഉടമകള്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.’ഞങ്ങള്‍ക്ക് ജീവിക്കാനുള്ള സമരമാണ്. ഫ്രഷ് കട്ട് തുറന്നാല്‍ സമരവുമായി മുന്നോട്ടുപോകും.
പാവപ്പെട്ട ജനങ്ങളുടെ കണ്ണീര് അധികാരികള്‍ കാണുക. ഞങ്ങളുടെ ഭാഗത്ത് ആര് നില്ക്കുന്നുവോ അവർക്ക് ഞങ്ങള്‍ വോട്ട് ചെയ്യും. ഇല്ലെങ്കില്‍ വോട്ട് ചെയ്യില്ല. ഇതാണ് പ്രദേശത്തെ എല്ലാവരുടെയും തീരുമാനം’ വീട്ടമ്മ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്രഷ് കട്ടിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ഒരു വിശ്വാസവും ഇല്ല. കോടതി ഇടപെടുകയാണെങ്കില്‍ സന്തോഷമകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
അതേസമയം ഫാക്ടറി തുറക്കാൻ വൈകുന്ന സാഹചര്യത്തില്‍ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധം താല്കാലികമായി സമരസമിതി മാറ്റിവെച്ചിരുന്നു.
സംസ്കരണ പ്ലാൻ്റ് തുറക്കുന്നതില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ഉടമകള്‍ അറിയിച്ചു. പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്രവർത്തനം തുടങ്ങൂ എന്ന് ഉടമകള്‍ അറിയിച്ചിരുന്നു.



